Trending

താലൂക്കാസ്പത്രിയിലെ ജനവിരുദ്ധ നടപടികള്‍ വെച്ചുപൊറുപ്പിക്കില്ല-സി.മോയിന്‍കുട്ടി

താമരശ്ശേരി:താമരശ്ശേരി താലൂക്കാസ്പത്രിയില്‍ ചികിത്സക്കെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാതെ ജനദ്രോഹ നടപടികള്‍ തുടരുന്ന അധികൃതര്‍ക്കെതിരെ യു.ഡി.എഫ് നടത്തിയ താലൂക്കാസ്പത്രി ധര്‍ണ്ണ ശക്തമായ താക്കീതായി.ആസ്പത്രി അധികൃതരുടെ ജനദ്രോഹ നടപടികള്‍ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്‍ എം.എല്‍.എ സി.മോയിന്‍കുട്ടി പറഞ്ഞു.


ആസ്പത്രിക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണ സമരം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. രോഗികള്‍ക്ക് വേണ്ട ചികിത്സ നല്‍കാതെ ഡോക്ടര്‍മാര്‍ ആസ്പത്രിയുടെ വികസനത്തെ പോലും തടസ്സപ്പെടുത്തി നീങ്ങുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ആസ്പത്രിയിലെത്തുന്ന രോഗികളോട് കാണിക്കുന്ന അവഗണനയും ധിക്കാര നടപടികളും അവസാനിപ്പിക്കുക, എച്ച്.എം.സി തീരുമാനം നടപ്പിലാക്കാത്ത ആസ്പത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുക, ഒഴിവുകള്‍ നികത്തുക, താല്‍ക്കാലിക ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളം നല്‍കുക, ബ്ലഡ് ബാങ്ക് അനുവദിക്കുക, ഫണ്ട് വിനിയോഗം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുക, നിര്‍ത്തലാക്കിയ സ്‌പെഷ്യാലിറ്റി ഒ.പി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.

കെ.എം.അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി പി.സി ഹബീബ് തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.ടി ബാപ്പു, പ്രേംജി ജെയിംസ്, അഡ്വ.ജോസഫ് മാത്യു, സുബൈര്‍ വെഴുപ്പൂര്‍, കെ.സരസ്വതി, വി.കെ.എ കബീര്‍ സംസാരിച്ചു. ടി.ആര്‍.ഒ കുട്ടന്‍ മാസ്റ്റര്‍ സ്വാഗതവും ഹാഫിസുറഹ്മാന്‍ നന്ദിയും പറഞ്ഞു. 


സി.മുഹ്‌സിന്‍, ടി.പി ഷരീഫ്, എ.പി മൂസ, സി.ഹുസൈന്‍, പി.കെ.ഹുസൈന്‍കുട്ടിഹാജി, എ ടി ഹാരിസ് അമ്പായത്തോട് , അഷ്‌റഫ് കോരങ്ങാട്, വസന്ത ചന്ദ്രന്‍,  പി.പി.ഗഫൂര്‍, മഞ്ജിത കുറ്റിയാക്കില്‍, സുമാ രാജേഷ്, റസീന സിയാലി, എന്‍.പി മുഹമ്മദലി, എടവലം ഷംസീര്‍, സുനില്‍ കെടവൂര്‍, വി.പി ഗോപാലന്‍കുട്ടി, അരീക്കന്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
3/TECH/col-right