Trending

റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ കുറ്റക്കാർ ക്കെതിരെ നടപടിയെടുക്കണമെന്ന് എസ് എസ് എഫ്

പൂനൂർ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എസ് എസ് എഫ് പൂനൂർ ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. 

സ്കൂളുകളിലെ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭീഷണിയായ ഇത്തരം സംഭവങ്ങൾ എല്ലാ വർഷവും വിവിധ സ്കൂളുകളിൽ അരങ്ങേറുന്നത് അപലപനീയമാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുത്തും വിദ്യാര്‍ത്ഥികളെ ക്രിമിനല്‍ ചിന്താഗതിയിലേക്ക് നയിക്കുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ തുടർന്നും  ഉണ്ടാകാതിരിക്കാൻ അവശ്യമായ മുൻകരുതൽ സ്വീകരിച്ചും റാഗിങ്ങ് പൂർണമായും അവസാനിക്കും വിധമുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എസ് എസ് എഫ് പൂനൂർ ഡിവിഷൻ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. റാശിദ് സഖാഫി പൂനൂർ അധ്യക്ഷത വഹിച്ചു. 

ഫാഇസ് എംഎംപറമ്പ്, റാസിഖ് കാന്തപുരം, ആശിഖ് സഖാഫി, സിറാജ് സഖാഫി നെരോത്ത്, മുനീർഷ പൂനൂർ, യാസീൻ ഫവാസ്, അമീൻ ആവിലോറ,മുനവ്വർ ഫാളിലി, ഖൈസ് എളേറ്റിൽ, റഊഫ് കരുമല തുടങ്ങിയവർ സംബന്ധിച്ചു.



താമരശ്ശേരി: താമരശ്ശേരി ഗവ. വൊക്കേഷണ ൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെ ടുക്കണമെന്ന് എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.വിദ്യാർത്ഥിക ളുടെ സ്വസ്ഥമായ പഠനത്തിനു വിഘാതമാകുന്ന ഇത്തരം സംഭവങ്ങൾ എല്ലാ വർഷവും സ്കൂളുക ളിൽ അരങ്ങേറുന്നത് അപലപനീയമാണ്.  

കുറ്റക്കാർക്കെതിരെ നടപടിയെടുത്തു കൊണ്ടും വിദ്യാര്‍ത്ഥികളെ ക്രിമിനല്‍ ചിന്താഗതിയിലേക്ക് നയിക്കുന്ന ഇത്തരം ഹീനകൃത്യങ്ങള്‍ തുടർന്നും  ഉണ്ടാകാതിരിക്കാൻ അവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് കൊണ്ടും റാഗിങ്ങ് പൂർണ മായും അവസാനിക്കും വിധമുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എസ് എസ് എഫ് താമരശ്ശേരി ഡിവിഷൻ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ശാഹിദ് സഖാഫി കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. ഹംസ എലോക്കര, മൂസാ നവാസ്, ഫുളൈൽ സഖാഫി, ബാസിത്ത് കട്ടിപ്പാറ, ഇബ്റാഹിം പാലക്കൽ, മൻസൂർ സഖാഫി പരപ്പൻപൊയിൽ, ആശിഖ് ഈർപ്പോണ, തമീം അണ്ടോണ, മുഹമ് മദ് തയ്യിബ്, ശുഐബ് ഈങ്ങാപ്പുഴ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right