എളേറ്റിൽ: എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി  സ്കൂളിൽ ആരംഭിച്ച വായന മുറിയുടെ ഉദ്ഘാടനവും സ്കൂൾ സ്കൗട്ട് ട്രൂപ്പ് സംഘടിപ്പിച്ച വയനാ ദിനാഘോഷ പരിപാടിയും  കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 


സ്കൂൾ പ്രിൻസിപ്പൽ എം. മുഹമ്മദലി അദ്ധ്യക്ഷനായി. മുസ്തഫ എറക്കൽ വായനാ ദിന സന്ദേശം നൽകി. 

പി.പി. മുഹമ്മദ് റാഫി, സി.സുബൈർ മാസ്റ്റർ, കെ.പി.വിനോദ് മാസ്റ്റർ, പ്രഫുൽദാസ് ,സിനാൻ ,ആര്യജ് എന്നിവർ സംബന്ധിച്ചു. 

പി.പി.ബഷീർ സ്വാഗതവും മുജീബ് ചളിക്കോട് നന്ദിയും പറഞ്ഞു.