പന്നിക്കോട്ടൂർ:പന്നിക്കോട്ടൂരിൽ പുതുതായി ആരംഭിക്കുന്ന ദാറുസ്സലാം വിമൻസ് അക്കാദമിയിൽ പ്ലസ് വൺ അഡ്മിഷന് ആഗ്രഹിക്കുന്നവർക്കുള്ള ഇൻറർവ്യു 2019 ജൂൺ 26 ന് ബുധനാഴ്ച കാലത്ത് 10ന് ആരംഭിക്കും.അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനൊപ്പമാണ് വിദ്യാർഥികൾ എത്തേണ്ടത്.


റഗുലർ സ്ക്കൂളുകളിൽ 25ന് അവസാന  അലോട്ട്മെന്റും പൂർത്തീകരിക്കുന്നതോടെ അഡ്മിഷൻ ലഭിക്കാതെ പുറത്താകുന്ന ഒരു പറ്റം പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന പന്നിക്കോട്ടൂരിലെ ദാറുസ്സലാം വിമൻസ് അക്കാദമി ഏറെ ഉപകാരപ്പെടുകയാണ്. 

റഗുലർ സ്കൂളിലേത് പോലെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ് ഉണ്ടായിരിക്കും. ഹ്യുമാനിറ്റീസ് പ്ലസ് ടു കരസ്ഥമാക്കുന്നതോടൊപ്പം മതപഠനം കൂടി ലഭിക്കുന്ന തരത്തിലാണ് സിലബസ് ക്രമീകരിച്ചിരിയ്ക്കുന്നത്. 

മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾക്കൊപ്പം പി.എസ്.സി പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പരിശീലനം നൽകും. 

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495090799.