തൃശൂർ കളക്ടർ അനുപമ IAS ന്റെ ഫേസ്ബുക് പോസ്റ്റ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 11 June 2019

തൃശൂർ കളക്ടർ അനുപമ IAS ന്റെ ഫേസ്ബുക് പോസ്റ്റ്

മഴയുള്ളതു കാരണം അവധി പ്രഖ്യാപിക്കാനായി ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി ഫോൺ കോളുകളാണ് ഈ ദിവസങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


മഴ കാരണം അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങൾ നിലവിലുണ്ട്. അതിൻപ്രകാരം അവധി പ്രഖ്യാപിക്കാനുള്ള സാഹചര്യം ആണ്‌ ഉള്ളതെങ്കിൽ, ഞങ്ങളെ വിശ്വസിക്കുക, തീർച്ചയായും അവധി പ്രഖ്യാപിച്ചിരിക്കും.ആരെയും ദുരിതത്തിലേക്ക് തള്ളി വിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. 

പക്ഷേ നിങ്ങളെല്ലാവരും ഒരേ സമയത്ത് അവധി ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുമ്പോൾ ഫോണുകളെല്ലാം തിരക്കിലാകുകയും, ആരെങ്കിലും വെള്ളത്തിൽ മുങ്ങി താഴുക, കാണാതാകുക തുടങ്ങി അടിയന്തിര സഹായം ആവശ്യമുള്ള കോളുകൾ ഞങ്ങൾക്ക് കൃത്യ സമയത്ത് ലഭിക്കാതെ പോകുകയും ചെയ്യും.

ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ഞങ്ങളെ വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ ആ സ്വാതന്ത്ര്യത്തോളം പ്രാധാന്യമുള്ളതാണ് നമ്മുടെ ഉത്തരവാദിത്വങ്ങൾ. 

നഷ്ട്ടപ്പെടുന്ന വെറുമൊരു മുപ്പത് സെക്കന്റ്‌ പോലും ചിലപ്പോൾ മഴക്കെടുതിമൂലം ജീവനും മരണത്തിനുമിടയിൽ കഷ്ട്ടപ്പെടുന്ന ഒരാൾക്കുള്ള അടിയന്തിര സഹായം ഉറപ്പു വരുത്തുന്നതിന് മതിയാവുന്ന സമയമായേക്കാം.

അതുകൊണ്ട് അടുത്ത തവണ അവധി ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങളെ ഫോൺ ചെയ്യുമ്പോൾ ഉത്തരവാദിത്തമുള്ളവരായി ചിന്തിക്കുക, എന്റെ ഈ ഫോൺ വിളി കാരണം അടിയന്തിര സഹായം ആവശ്യമുള്ള ഒരാൾക്ക്‌ അതു ലഭിക്കാതെ പോകുമോയെന്ന്..

ഞങ്ങളെ മനസ്സിലാക്കുന്നതിനു നന്ദി.

നല്ലൊരു മഴക്കാലം ആശംസിക്കുന്നു..

No comments:

Post a Comment

Post Bottom Ad

Nature