കാലവർഷം:KSEB യുടെ ചില നിർദ്ദേശങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 11 June 2019

കാലവർഷം:KSEB യുടെ ചില നിർദ്ദേശങ്ങൾ

അങ്ങനെ കാലവർഷം എത്തിയിരിക്കുന്നു.ശക്തമായ മഴ ഉണ്ടാക്കുന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് ആയത് കണക്കിലെടുത്ത് കാലവർഷത്തെ നാം ഒരുമിച്ച് നിന്ന്  നേരിടേണ്ടതുണ്ട്. ഞങ്ങളെ സംബന്ധിച്ച് കഠിനാധ്വാനത്തിന്റെ നാളുകളാണ് മഴക്കാലം.

കഴിഞ്ഞ മഹാ പ്രളയത്തിലടക്കം എല്ലാ പിന്തുണയും തന്ന നല്ലവരായ ജനങ്ങൾ കൂടെ ഉണ്ടാകും എന്നറിയാം. എന്നിരുന്നാലും താഴെ പറയുന്ന കാര്യങ്ങൾ പാലിച്ച് ഞങ്ങളോട് സഹകരിക്കുക.


1. വൈദ്യുതി മുടങ്ങിയ പാടെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതിരിക്കുക. ലൈൻ പൊട്ടിയത് പോലെ അപകടങ്ങൾ അറിയിക്കാൻ വിളിക്കുന്നവർക്ക് ലഭിക്കാതെ വരുന്നത് ഒഴിവാക്കാനാണ്
 

2. പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ 13 അക്ക കൺസ്യൂമർ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക. അല്ലെങ്കിൽ പരാതി 9496001912 എന്ന നമ്പറിലേക്ക് 13 അക്ക കൺസ്യൂമർ നമ്പർ സഹിതം Whatsapp ചെയ്യുക.

മഴക്കാലത്തെ തടസ്സങ്ങൾ അറിയിക്കുന്നതിന് 1912 എന്ന എമർജൻസി സർവ്വീസ് സെല്ലിലേക്ക് 20 പേരെ അധികം നിയമിച്ചിട്ടുണ്ട്.
 

3. ലൈൻ പൊട്ടിയത്/ മറ്റ് അപകടങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് പോസ്റ്റ് നമ്പർ സഹിതം സെക്ഷൻ ഓഫീസിൽ അറിയിക്കുക.9496061061 എമർജൻസി നമ്പറിലേക്ക് അറിയിക്കുക.
 

4. ലൈൻ പൊട്ടിയത് ശ്രദ്ധയിൽ പെട്ടാൽ അടുത്ത് പോകാതിരിക്കുകയും, മറ്റുള്ളവർ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.
 

5. പകൽ വൈദ്യുതി മുടങ്ങിയാൽ നേരം ഇരുളാൻ നിൽക്കാതെ പെട്ടെന്ന് തന്നെ 1912ൽ പരാതി രജിസ്റ്റർ ചെയ്യുക. ഇരുട്ടായാൽ പോസ്റ്റിൽ കയറ്റുള്ള ജോലികൾ ചെയ്യാൻ വിഷമമാണ്.

നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

Post Bottom Ad

Nature