എം.കെ. രാഘവന്റെ കൊടുവള്ളി മണ്ഡലപര്യടനം ഇന്ന് തുടങ്ങും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 8 June 2019

എം.കെ. രാഘവന്റെ കൊടുവള്ളി മണ്ഡലപര്യടനം ഇന്ന് തുടങ്ങും

താമരശ്ശേരി: കോഴിക്കോട് ലോക്‌സഭാമണ്ഡലത്തിൽ ഹാട്രിക് വിജയം നേടിയ എം.കെ. രാഘവൻ വോട്ടർമാർക്ക് നന്ദിപറയാൻ എട്ട്, ഒമ്പത് തീയതികളിൽ കൊടുവള്ളി മണ്ഡലത്തിൽ പര്യടനം നടത്തും.

എട്ടിന് രാവിലെ ഒമ്പതിന് വെണ്ണക്കാട് നിന്നാരംഭിക്കുന്ന പര്യടനം വയപ്പുറം, എരഞ്ഞിക്കോത്ത്, കരുവൻപൊയിൽ, ചുണ്ടപ്പുറം, മുക്കിലങ്ങാടി, കരീറ്റിപ്പറമ്പ്, മാനിപുരം, കളരാന്തിരി, പൊയിലങ്ങാടി, പട്ടിണിക്കര, 12-മണിക്ക് കൊടുവള്ളി, പാലക്കുറ്റി, നെല്ലാങ്കണ്ടി, വാവാട് സെന്റർ, വാവാട്, പരപ്പൻപൊയിൽ വഴി 1.30-ന് പനക്കോട് അവസാനിക്കും.2.30-ന് ഈർപ്പോണയിൽ നിന്നാരംഭിച്ച് 2.45-ന് ചെമ്പ്ര, താമരശ്ശേരി, വാടിക്കൽ, തച്ചംപൊയിൽ, പൂക്കോട്, തേക്കുംതോട്ടം, വട്ടക്കൊരു, കോരങ്ങാട്, കുടുക്കിലുമ്മാരം, അണ്ടോണ, വെളിമണ്ണ, കൂടത്തായ്, പെരിവില്ലി, മങ്ങാട്, പുത്തൂർ, കൊളത്തക്കര, നടമ്മൽപൊയിൽ, വെണ്ണക്കോട് വഴി രാത്രി എട്ടുമണിക്ക് ഓമശ്ശേരിയിൽ സമാപിക്കും.

ഒമ്പതിന് ഉച്ചയ്ക്ക് 12.30-ന് കാരുകുളങ്ങരയിൽനിന്ന് തുടങ്ങി പന്നിക്കോട്ടൂർ, പൂളക്കാപറമ്പ്, കുണ്ടായി, തടപ്പറമ്പ് എന്നിവിടങ്ങളിലെത്തും. 1.45-ന് മേലേ പാലങ്ങാട് അവസാനിക്കും. 2.45-ന് കൊട്ടയോട്ട് താഴത്തുനിന്നാരംഭിച്ച് നരിക്കുനി, ചെങ്ങോട്ടുപൊയിൽ, പാലോളിത്താഴം, വട്ടപ്പാറപ്പൊയിൽ, മടവൂർമുക്ക്, കാവിലുമ്മാരം, കൊട്ടക്കാവയൽ, ആരാമ്പ്രം, ചക്കാലക്കൽ, ചോലക്കരതാഴം, പൈമ്പാലശ്ശേരി, രാംപൊയിൽ, സി.എം. മഖാം, മുട്ടാഞ്ചേരി, തച്ചൂർതാഴം, എരവന്നൂർ വഴി രാത്രി 8 മണിക്ക് അങ്കത്തായിയിൽ സമാപിക്കും. 


സ്വീകരണയോഗങ്ങൾ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ വി.എം. ഉമ്മർ മാസ്റ്റർ, കൺവീനർ സി.ടി. ഭരതൻ എന്നിവർ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature