Trending

എമിറേറ്റ്സ്:കോഴിക്കോട്ടുനിന്ന് സർവീസ് പുനരാരംഭിക്കാൻ അനുമതി

കരിപ്പൂർ: ദുബായ് കേന്ദ്രമായ എമിറേറ്റ്സ് എയർലൈൻസിന് കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സർവീസ് പുനരാരംഭിക്കാൻ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയൽ ശുപാർശയോടെ എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിൽനിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. 

കോഴിക്കോട് -ദുബായ് എമിറേറ്റ്സ് സർവീസ് കഴിഞ്ഞ നാലു വർഷം മുൻപാണു റൺവേ നവീകരണത്തിന്റെ പേരിൽ കോഴിക്കോട്ടുനിന്നു പിൻവലിച്ചത്.


മെച്ചപ്പെട്ട സേവനങ്ങളോടെ സർവീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാൻ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ എമിറേറ്റ്സിന്റെ ബോയിങ് 777 -300 ഇആർ, ബോയിങ് 777-200 എൽആർ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോർട്ട് കോഴിക്കോട് എയർപോർട്ട് അതോറിറ്റി, ഡൽഹി കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു. 

ഇവയുടെ പരിശോധനകൾക്കു ശേഷമാണു സർവീസ് നടത്തുന്നതിനു ശുപാർശ ചെയ്ത് ഡിജിസിഎക്ക് സമർപ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്.


ഗൾഫ് വിമാനനിരക്കു വർധന നിയന്ത്രിക്കണം: കേന്ദ്രമന്ത്രി മുരളീധരൻ

ന്യൂഡൽഹി:ഗൾഫിൽനിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകൾ കുത്തനെ ഉയർത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയെ കണ്ടു. 

ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ എടുക്കാമെന്നു മന്ത്രി ഉറപ്പു നൽകിയതായി മുരളീധരൻ അറിയിച്ചു.
Previous Post Next Post
3/TECH/col-right