Trending

അധ്യാപക നിയമനങ്ങൾ

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താൽപര്യമുള്ളവർ 2019 ജൂൺ 10 ന് തിങ്കളാഴ്ച ഉച്ചക്ക് 1:30ന് നടക്കുന്ന അഭിമുഖത്തിൽ  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.



കല്ലാച്ചി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ, ഇംഗ്ലിഷ് സോഷ്യോളജി, കൊമേഴ്സ് അധ്യാപക അഭിമുഖം 2019 ജൂൺ 12ന് രാവിലെ 11ന്. 

വളയം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻ‍ഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, കെമിസ്ട്രി, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ് അധ്യാപക അഭിമുഖം 10ന് 12 മണിക്ക്. ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഇംഗ്ലിഷ്, സാമൂഹിക ശാസ്ത്രം, കായിക വിദ്യാഭ്യാസം അധ്യാപക അഭിമുഖം 10ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 

ചുഴലി: ഗവ. എൽപി സ്കൂളിൽ അധ്യാപക കൂടിക്കാഴ്ച 10ന് 2.30ന് നടക്കും

മടപ്പള്ളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഗണിതം, സോഷ്യൽ സയൻസ്, ബയോളജി അധ്യാപക കൂടിക്കാഴ്ച 10ന് നടത്തുന്നു. മലയാളം, ഗണിതം 11 മണിക്ക്. സോഷ്യൽ സയൻസ്, ബയോളജി ഉച്ചയ്ക്ക് 1.30ന്. 

അഴിയൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം (സീനിയർ), ഹിസ്റ്ററി (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ), മാത്തമാറ്റിക്സ് (സീനിയർ, ജൂനിയർ) ഗെസ്റ്റ് ലക്ചറർ കൂടിക്കാഴ്ച 10ന് 11 മണിക്ക്. വേളം∙ കുറിച്ചകം ഗവ. എൽപി സ്‌കൂളിൽ എൽപിഎസ്എ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 10.30ന് നടക്കും.


പുതുപ്പാടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഫിസിക്സ്, ഇംഗ്ലിഷ്, കണക്ക്, മലയാളം അധ്യാപക അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 


കൊടുവള്ളി:കരുവൻപൊയിൽ ജിഎംയുപി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിലേക്ക് അധ്യാപക ഇന്റർവ്യൂ 10ന് ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഫിസിൽ.
Previous Post Next Post
3/TECH/col-right