Trending

അൽബിർ സംസ്ഥാന തല പ്രവേശനോത്സവം:നാളെ പുല്ലാളൂരിൽ

സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന അൽബിർ  പ്രീ പ്രൈമറി പ്രൈമറി സ്കൂളുകളുടെ  സംസ്ഥാന തല പ്രവേശനോത്സവം നാളെ (08-06-2019 ശനിയാഴ്ച) രാവിലെ 9.30ന് കോഴിക്കോട് ജില്ലയിലെ പുല്ലാളൂരിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.കെ കുഞ്ഞിക്കോയ മുസ്ലിയാർ വാവാട് പ്രാർത്ഥനക്ക് നേതൃത്വം നൽകും.  


അൽബിർ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുടെ അധ്യക്ഷതയിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാർ അവാർഡ് ദാനം നിർവഹിക്കും. എം. കെ രാഘവൻ എം. പി മുഖ്യാതിഥിയാകും. സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തും.
 


ഉമർ ഫൈസി മുക്കം, എ. വി അബ്ദുറഹിമാൻ മുസ്ലിയാർ, എം. സി മായിൻഹാജി, എം. എ റസാഖ് മാസ്റ്റർ, നാസർ ഫൈസി കൂടത്തായ്, കെ. മോയിൻകുട്ടി മാസ്റ്റർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ആർ. വി കുട്ടി ഹസൻ ദാരിമി, അബ്ദുൽ ബാരി ബാഖവി, അബ്ദുറസാഖ് ബുസ്താനി, ഇസ്മായിൽ മുജദ്ദിദി, ഫൈസൽ ഹുദവി പരതക്കാട്, കെ.എം ഹസൻ മാസ്റ്റർ, എം.പി ആലി ഹാജി അവേലം, അഹമ്മദ് കോയ ഹാജി തുടങ്ങിയവർ പങ്കെടുക്കും.

അന്നേ ദിവസം തന്നെ സംസ്ഥാനത്തെ വിവിധ  കേന്ദ്രങ്ങളിൾ ജില്ലാതല പ്രവേശനോത്സവം നടക്കും.225 സ്കൂളുകളിലായി പന്ത്രണ്ടായിരത്തോളം പഠിതാക്കളാണ് ഈ വർഷം അൽ ബിറ്ൽ എത്തുന്നത്.കൂടാതെ ഈ വർഷം കർണാടകയിലും ഒമാനിലെ സലാലയിലും അൽ ബിർ സ്കുളുകൾ പ്രവർത്തനക്ഷമമാകും.
     

AD, അൽബിർ, കേരള
കോഡിനേറ്റർ, അൽബിർ, കേരള
   
Previous Post Next Post
3/TECH/col-right