പൂനൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ ഗാഥ കോളേജ് വൃക്ഷമിത്രം  പരിപാടി സംഘടിപ്പിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് നടത്തിയ പരിപാടി പൂനൂർ പബ്ലിക് ലൈബ്രറി സിക്രട്ടറി കെ.കെ.അബൂബക്കർ മാസ്റ്റർ ഉൽഘാടനം ചെയ്തു.


പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്ലാവ്, കൊന്ന, നെല്ലി തുടങ്ങിയ വൃക്ഷതൈകൾ വിതരണം ചെയ്തു.

പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം  സി.പി.കരീം മാസ്റ്റർ, മാനേജർ യു.കെ.ബാവ മാസ്റ്റർ, സി.പി.മുഹമ്മദ്, പി.കെ.വനജ, രവി, ജിഷ, നിഷാന.പി.പി., ബിന്ദു. ബി.ആർ എന്നിവർ  സംസാരിച്ചു.

സ്റ്റാഫ് സിക്രടരി ഗിരീഷ് തേവള്ളി സ്വാഗതവും സുഭാഷ് .പി .എം.നന്ദിയും പറഞ്ഞു.