നിപ:കൊച്ചിയില്‍ കണ്‍ട്രോള്‍റൂം തുറന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 3 June 2019

നിപ:കൊച്ചിയില്‍ കണ്‍ട്രോള്‍റൂം തുറന്നു

കൊച്ചി : നിപ രോഗ സംശയത്തെതുടര്‍ന്ന് കൊച്ചിയില്‍ ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്ത വിദഗ്ധരുടെയോഗം അവസാനിച്ചു.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് നിപയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അതുറപ്പിക്കാന്‍ പൂനെയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കണമെന്നും യോഗത്തിനുശേഷം ആരോഗ്യമന്ത്രി പി.കെ ശൈലജ അറിയിച്ചു. 


നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രക്തസാമ്പിള്‍ പരിശോധന പൂനെയില്‍ തുടരുകയാണ്. റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ ലഭിക്കുമെന്നാണറിയുന്നത്. രോഗിയുമായി ബന്ധപ്പെട്ട 86 വിദ്യാര്‍ഥികളും നിരീക്ഷണത്തിലാണ്. സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ല. രോഗം കൂടുതലാളുകളിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. 


കോഴിക്കോടുനിന്നുള്ള സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എന്തു വന്നാലും ആത്മവിശ്വാസത്തോടെ നേരിടുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ സജ്ജീകരിച്ചതായും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിതുടങ്ങിയിട്ടുണ്ട്. നിപയാണെന്ന് കരുതിതന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.

പൊതുജനങ്ങളുടെ സംശയ നിവാരണത്തിന് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

സംശയമുള്ളവര്‍ക്ക് 1077- 1056 എന്ന നമ്പരുകളില്‍ എപ്പോഴും വിളിക്കാം.

 
നിപ വൈറസിനെപ്പറ്റി വ്യാജ പ്രചാരണങ്ങള്‍ നടത്താതിരിക്കുക. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവര്‍ക്കും അവബോധം ഉണ്ടാകണം.


നിപ: ഭീതിപരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി, മന്ത്രി ഷൈലജ

കൊച്ചി: നിപ സംബന്ധിച്ച് ചിലര്‍ ഭീതിപരത്തുന്ന പ്രചാരണം ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ടെന്നും നിപയെക്കുറിച്ച് ഭീതി പരത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ. തന്റെ പേരിലും ഫേസ്ബുക്കില്‍ ഫേക് പേജ് ഉണ്ടാക്കി പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കോഴിക്കോട് നിപ ബാധ ഉണ്ടായപ്പോള്‍ ഇത്തരം പ്രചാരണം നടത്തിയ 25പേര്‍ക്കെതിരെ കേസെടുത്തിരുന്നു. 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോഴിയില്‍ നിന്നാണ് നിപ പകരുന്നത് എന്നുവരെ കഴിഞ്ഞ തവണ പ്രചാരണം നടന്നിരുന്നു.അയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കോഴിയിറച്ചിക്ക് വില കൂടിയതുകൊണ്ട് കുറയ്ക്കാനാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു മറുപടി. അത്തരത്തില്‍ വളരെ മോശമായ കമന്റുകളും പ്രചാരണങ്ങളും ചിലര്‍ ഇത്തവണയും സാമൂഹ്യമാധ്യമങ്ങളിലൂടെ തുടങ്ങിയിട്ടുണ്ട്.

ഇത് തമാശ പറയേണ്ട സമയമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള കൂട്ടായ ശ്രമമാണ് നടക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇത്തരത്തില്‍ ഭീതി പരത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നിപയെക്കുറിച്ചുള്ള സംശയനിവാരണത്തിനായി പൊതുജനങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുകളായ 0471 255 2056, 0471 255 1056 എന്നിവയിലേക്ക് വിളിക്കാവുന്നതാണ്. നിപ സംബന്ധിച്ച ഏതുതരം സഹായത്തിനും സംശയനിവാരണത്തിനും കോള്‍ സെന്ററുകളും സജ്ജമാണ്. 

എറണാകുളം കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രൂപീകരിച്ച മീഡിയ സെല്‍ വഴി ആധികാരിക വാര്‍ത്തകള്‍ പുറത്തുവിടും. ആധികാരികത ഉറപ്പിച്ച വാര്‍ത്തകള്‍ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും മന്ത്രി ആവര്‍ത്തിച്ചു.

No comments:

Post a Comment

Post Bottom Ad

Nature