Trending

സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചു; നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ വീണ്ടും സമരത്തില്‍

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ വീണ്ടും സമരത്തില്‍. സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെത്തുടര്‍ന്ന് വീണ്ടും തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു. സേവനം അനുഷ്ഠിച്ച മുഴുവന്‍ താല്‍കാലിക ജീവനക്കാര്‍ക്കും സ്ഥിരം നിയമനം നല്‍‌കണമെന്നാണ് ആവശ്യപ്പെട്ടാണ് സമരം.


കൊലയാളി വൈറസിനെ ചെറുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച താല്‍കാലിക ശുചീകരണ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. 47 പേരാണ് താല്‍കാലികാടിസ്ഥാനത്തില്‍ അന്ന് മെഡിക്കല്‍ കോളേജില്‍ സേവനം നടത്തിയത്. 


ജോലി സ്ഥിരപ്പെടുത്തുമെന്ന് അന്ന് ആരോഗ്യ മന്ത്രി ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. സ്ഥിരപ്പെടുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഡിസംബറില്‍ ഇവരെ പിരിച്ചു വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജനുവരി നാലിന് തൊഴിലാളികള്‍ സമരം ആരംഭിച്ചു. 

താല്‍കാലിക അടിസ്ഥാനാത്തില്‍ നിയമിക്കുമെന്ന വ്യവസ്ഥയില്‍ സമരം ഒത്തു തീര്‍ന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അധികൃതര്‍ പാലിച്ചില്ല. ഇതോടെയാണ് ഇവര്‍ വീണ്ടും സമരത്തിനിറങ്ങിയത്.
 

മുഴുവന്‍ പേര്‍ക്കും സ്ഥിരം ജോലി നല്‍കിയാല്‍ മാത്രം സമരം അവസാനിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ആറ് ദിവസമായി ഇ.പി രജീഷാണ് നിരാഹാര സമരം നടത്തിയിരുന്നത്.ഇന്ന് രതീഷിനെ കേഷ്യാലിറ്റിയിലേക്ക് മാറ്റി.രജീഷിന്റെ ആരോഗ്യ വസ്ഥ മോശമായതിനാൽ പ്രേമയാണ്സമരത്തിൽ.
Previous Post Next Post
3/TECH/col-right