Trending

"വരവേൽപ്പ്'' 19- നവ്യാനുഭവമായി മാറി

 എരവന്നൂർ:എരവന്നൂർ എ.യു.പി. സ്കൂളിലെ നവാഗത വിദ്യാർത്ഥികൾക്കുള്ള വരവേൽപ്പ് 2019- കുട്ടികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി മാറി.
 

പരിപാടി മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

വാർഡ് മെംബർപി ശ്രീധരൻ .എം പി അബ്ദുസ്സലാം വി.ഉഷാദേവി പി.ഒ സുധാകരൻ മാസ്റ്റർ.ബി.ആ.സി കോഡിനേറ്റർ അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.


 പി.ഉമ്മർ ഒ.അബ്ദുറഹിമാൻ' എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇ.എം ശ്യാമള ടീച്ചർ സ്വാഗതവും എ.കെ സ്നേഹലത ടീച്ചർ നന്ദിയും പറഞ്ഞു. 

കുട്ടികൾക്ക് വേണ്ടി മാജിക് ഷോയും നടത്തി. കുട്ടികളെ പുസ്തകങ്ങളും യൂനിഫോമും അടങ്ങിയ കിറ്റുകളും നൽകിയാണ് യാത്രയാക്കിയത്.
Previous Post Next Post
3/TECH/col-right