Trending

മാപ്പിളപ്പാട്ട് കലാകാരന്‍ എരിഞ്ഞോളി മൂസ അന്തരിച്ചു


തലശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസ്സായിരുന്നു. തലശേരിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിൽ 1940 മാർച്ച് പതിനെട്ടിന് ജനിച്ച മൂസ  'വലിയകത്ത് മൂസ' എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിൻെറയും മകനാണ്. 

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയായിരുന്നു വളർച്ച. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right