Trending

കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനം രാജ്യത്തിന് മാതൃക:മഖ്‌സൂദ് അഹമ്മദ് ഖാൻ

കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ഇതര സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മാതൃകയാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ: മഖ്‌സൂദ് അഹമ്മദ് ഖാൻ.


ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് അപേക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. ഹജ്ജ് അപേക്ഷാ സമർപ്പണം മുതൽ തിരിച്ചു വരുന്നത് വരെ ചിട്ടയായും സമയബന്ധിതമായും നടത്തുന്ന പ്രവർത്തനങ്ങൾ ഹാജിമാർക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കാര്യങ്ങൾ എളുപ്പമാക്കുകയാണ്.


ഹജ്ജ് ഓഫീസ് പ്രവർത്തനം മുതൽ പരിശീലന ക്ലാസുകൾ ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല. ഹജ്ജ് ഹൗസിനോട് ചേർന്ന് പണിയുന്ന വനിതാ ബ്ലോക്കിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഹജ്ജ് യാത്രാ ഒരുക്കങ്ങൾ നേരിട്ടറിയുന്നതിനുമാണ് മഖ്‌സൂദ് അഹമ്മദ് ഖാൻ കരിപ്പൂർ ഹജ്ജ് ഹൗസിലെത്തിയത്.

ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഹജ്ജ് ഹൗസ് ജീവനക്കാരും ഊഷ്മള സ്വീകരണം നൽകി. ചെയർമാൻ പ്രത്യേക ഉപഹാരം നൽകി.


Previous Post Next Post
3/TECH/col-right