തിരുവനന്തപുരം:ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം എട്ടാം തിയതി പ്രഖ്യാപിക്കും.


രാവിലെ പതിനൊന്നു മണിക്കാണ് ഫലപ്രഖ്യാപനം. dhsekerala.gov.in, keralaresults.nic.in, www.prd.kerala.gov.inഎന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

പരീക്ഷാഫലങ്ങള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് iExaMS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയും അറിയാന്‍ സാധിക്കും.