Trending

ലൈബ്രറി ഉദ്ഘാടനവും,സാഹിത്യ സായാഹ്നവും

കൊട്ടക്കാവയൽ:അക്ഷര സാംസ്കാരിക വേദിയുടെയും എ.കെ.എം.എൽ.പി.സ്കൂളിന്റെയും നേതൃത്വത്തിൽ സാഹിത്യ സായാഹ്നവും പബ്ലിക് ലൈബ്രറിയും പ്രശസ്ത സാഹിത്യകാരൻ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു. 



പുതിയ കാലം നേരിടുന്ന സാംസ്കാരിക വെല്ലുവിളികളെ അദ്ദേഹം ഓർമ്മപ്പെടുത്തി.കെ.പി.ഇർഷാദ് മാസ്റ്റർ അധ്യക്ഷനായിരുന്നു.വി.മുഹമ്മദ് കോയ, എ.പി.അബു, രാജാ ഹമീദ്, ബേബിവാസൻ മാസ്റ്റർ, മുനീർ പുതുക്കുടി ,ശാഫി പുതുശ്ശേരി എന്നിവർ സംസാരിച്ചു.

എ.പി.ജാഫർ സാദിഖ് സ്വാഗതവും കെ.പി.മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right