വിഷൻ പള്ളിത്താഴം:അനുമോദിക്കലും,അവാർഡ് ദാനവും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 5 May 2019

വിഷൻ പള്ളിത്താഴം:അനുമോദിക്കലും,അവാർഡ് ദാനവും

മടവൂർ:വിഷൻ പള്ളിത്താഴം LSS - USS വിജയികളെ അനുമോദിക്കലും, വിഷൻ ക്വിസ് സീസൺ 5 ലെ വിജയികൾക്കുള്ള അവാർഡ് ദാനവും
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.എം. രാധാമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീസൺ 5 ലെ ചാമ്പ്യൻ വി.സി റസൽ ഖാനും USS - LSS വിജയികൾക്കും ബ്ലോക്ക് പ്രസിഡണ്ട് അവാർഡുകൾ സമ്മാനിച്ചു.ഇന്റർനാഷണൽ ഡ്യൂ ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ഷാദിയ നസ്റിന് വിഷന്റെ സ്നേഹോപഹാരം ബ്ലോക്ക് പ്രസിഡണ്ട് കൈമാറി.

വിഷൻ ചെയർമാൻ പി സി സഹീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഷക്കീല ടീച്ചർ USS വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വിസി റിയാസ് ഖാൻ LSSവിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി മഞ്ജുള ക്വിസ് മൽസര വിജയികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.ഗോൾഡ് വിന്നർക്കുള്ള ചാമ്പ്യൻ ട്രോഫി എക്സ്ട്രീം FC പളളിത്താഴം ജനറൽ സെക്രട്ടറി ജാബിർ TV സമർപ്പിച്ചു.

ചോലക്കര മുഹമ്മദ് മാസ്റ്റർ, ബുഷ്റ പുളോട്ടുമ്മൽ, അബൂബർ സിദ്ധിഖ് , മുനീർ പുതുക്കുടി, റസാഖ് മുട്ടാഞ്ചേരി, ജുബൈർ TK, സക്കീർ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ചു.വിഷൻ ജനറൽ കൺവീനർ എ പി യുസഫ് അലി സ്വാഗതവും ഫാറൂഖ്മാസ്റ്റർ നന്ദിയും പറഞ്ഞു.


No comments:

Post a Comment

Post Bottom Ad

Nature