കാപ്പാട് റമളാൻ മാസപ്പിറവി കണ്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 5 May 2019

കാപ്പാട് റമളാൻ മാസപ്പിറവി കണ്ടു

കോഴിക്കോട്:കാപ്പാട് ചന്ദ്രപിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമളാൻ ഒന്ന് നാളെ  (06/05/2019) തിങ്കളാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ,കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ്‌ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ,കാപ്പാട് ഖാസി പി. കെ. ശിഹാബുദീൻ ഫൈസി,  കോഴിക്കോട് ഖാസി. സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങൾ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി,സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ സയിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ ,കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍ എന്നിവർ  അറിയിച്ചു.
കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു.

റംസാനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. 

ഗൾഫ് നാടുകളിലും നാളെ തന്നെ ആണ് റമളാൻ ആരംഭിക്കുന്നത്.

ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച്‌ മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍.No comments:

Post a Comment

Post Bottom Ad

Nature