പന്നിക്കോട്ടൂർ : പന്നിക്കോട്ടൂർ ഗവ. എൽ.പി. സ്ക്കൂളിന്റെ സംരക്ഷണം ലക്ഷ്യം വെച്ച് വി.പി ഷൈജാസ് ചെയർമാനും ബി.സി റഷീദ് കൺവീനറുമായി സ്ക്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു.


ഫീസിളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചും നാട്ടിലെ കുട്ടികളെ സമീപ അൺഎയിഡഡ് സ്ക്കൂളുകളിലേക്കും വിദൂര സ്ഥലങ്ങളി ലുള്ള എയിഡഡ് സ്ക്കൂളുകളിലേക്കും വാഹനങ്ങളിൽ കടത്തിക്കൊണ്ടു പോകുന്നത് ന്ക്കൂളിന്റെ നിലനിൽപ്പിന് ഭീഷണിയായ സാഹചര്യത്തിലാണ് സമിതി രൂപീകരിച്ചത്. ഇത്തരം കടത്തലുകളെ തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സ്ക്കൂളി ന്റെ അക്കാദമികവും ഭൗതികവുമായ നിലവിലെ അവസ്ഥ വിലയിരുത്തുകയും അവയുടെ പുരോഗതിക്കാവശ്യമായ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി.പി.അജയൻ അദ്ധ്യക്ഷത വഹിച്ചു.

 പ്രധാനാധ്യാപകൻ പി.സി സലാം, എൻ. ബാലകൃഷ്ണന്ൻ, എൻ.കെ മുഹമ്മദ് മുസ്ല്യാർ, ടി.പി. ബാലൻ നായർ, ടി.പി. ദാമോദരൻ, കെ.പി.സി. അബ്ദുൽ മജീദ്, എം ഷമീർ എന്നിവർ സംസാരിച്ചു.