Trending

പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിന് നൂറ് ശതമാനം വിജയം

പൂനൂർ:പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിന് SSLC പരീക്ഷയിൽ ചരിത്ര നേട്ടം.100 ശതമാനം വിജയവും 16 പേർക്ക് ഫുൾ എപ്ലസു മായാണ് ഈ വിജയം. 19 പേർക്ക് ഒൻപത് എപ്ലസും ലഭിച്ചു.സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് നൂറ് ശതമാനം നേ ടിയത്.


ഖദീജ അസ്മി വി, നസീറ തസ്നി  കെ, അദിൻ റഷീദ്, ഫെദിൻ ഫാത്തിമ എസ്, ഹാദി ലുലു വി.കെ, ഖദീജവാഹിബ കെ, നഫീസത്തുൽ മിസ്രിയ ഐ.കെ, നാജിയ സുൽത്താന, ഫാബിയ ജഹാൻ എ.പി, ഫയേസ ദിയ കെ, ഫാത്തിമ അനാന കെ.ആർ, സുഹൈമ, അഭിനന്ദ് എസ്.എസ്, അംജദ് പി, ഹുസ്നി മുബാറക് സി.കെ, റിഷാൻ മുഹമ്മദ് എന്നിവർക്കാണ് ഫുൾ എ പ്ലസ്‌ ലഭിച്ചത്.

സ്ക്കൂളിൽ ചേർന്ന യോഗം വിജയികളെ അഭിനന്ദിച്ചു.താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  കൂടുതൽ  കുട്ടികൾ പരീക്ഷ എഴുതി നൂറ് ശതമാനം നേടുന്ന സർക്കാർ സ്ക്കൂളുകളിൽ ഒന്നാം സ്ഥാനമാണ് ഈ സ്ക്കൂളിന് 346 കുട്ടികളാണ് പരീക്ഷ എഴുതിയത്. 

എയിഡഡ് കൂടി പരിഗണിക്കു മ്പോൾ രണ്ടാം സ്ഥാന ത്താണ് സ്ക്കൂൾ. 384 പേർ പരീക്ഷ എഴുതിയ മർക്കസ് ഹൈസ്ക്കൂളിനാണ് ഒന്നാം സ്ഥാനം. കോഴിക്കോട് ജില്ലയിൽ സർക്കാർ സ്ക്കൂളുകളിൽ രണ്ടാം സ്ഥാനത്ത് ഈ സ്ക്കൂളുണ്ട്.391 പേർ പരീക്ഷയെഴുതിയ നടക്കാവ് ഗേൾസിനാണ് ഒന്നാം സ്ഥാനം. മുഴുവൻ സ്ക്കൂളുകളെ യും പരിഗണിച്ചാൽ ഏഴാം സ്ഥാനത്താണ് ഈ സ്ഥാപനം.

Previous Post Next Post
3/TECH/col-right