കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 28 May 2019

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ – യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ – ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  


കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ 2019 ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ 2019 ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും.  

കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും  https://ktet.kerala.gov.in വഴി ജൂൺ ആറു വരെ സമർപ്പിക്കാം.

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.  ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം. 

 ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in ൽ ലഭ്യമാണ്.  

ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.  അതുകൊണ്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നൽകണം.  

കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം.

പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം.  നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം.  അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം.  

കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

No comments:

Post a Comment

Post Bottom Ad

Nature