Trending

ആനവണ്ടി വീണ്ടും രക്ഷകൻ:കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ KSRTC ബസ്സ് വഴി മാറി ഓടി

താമരശ്ശേരി: മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന  RSM 924 (KL 15 A461) നമ്പർ TTബസ്സാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി വഴിമാറി ഓടിയത്.


അടിവാരത്ത് നിന്നും ബസ്സിൽ കയറിയ നൂറാംതോട് സ്വദേശികളായ ബാബു-അബിന  ദമ്പതികളുടെ രണ്ടു മാസം പ്രായമായ കുഞ്ഞിന് ബസ്സിൽ വെച്ച് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് രക്ഷിതാക്കൾ ആകെ വിഷമിച്ചിരിക്കുംമ്പോഴാണ്  ഡ്രൈവർ താമരശ്ശേരി ചുങ്കത്ത് നിന്നും മിനി ബൈപ്പാസ് വഴി വണ്ടി തിരിച്ച് മദർ മേരി ആശുപത്രിയിൽ എത്തിച്ചത്. 

യാത്രക്കാരും സഹായത്തിന് ഒപ്പം ചേർന്നു. കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാൽ ഡോക്ടറെ കാണിക്കാനാണ് രക്ഷിതാക്കൾ പുറപ്പെട്ടത്. യാത്രക്കിടയിൽ  കുഞ്ഞ് പാൽ കുടിക്കാതിരിക്കുകയും, ശ്വാസം നിലക്കുകയുമായിരുന്നു. 

കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങൾ കാണുന്നതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൂടുതൽ പരിശോധനക്കായി റഫർ ചെയ്തു. ഇന്ന് വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം
Previous Post Next Post
3/TECH/col-right