Trending

കാരുണ്യതീരം സ്‌പെഷല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു.

പൂനൂര്‍: ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷനു കീഴില്‍ കട്ടിപ്പാറ പഞ്ചായത്തില്‍ കയ്യൊടിയന്‍ പാറയില്‍ സ്ഥിതി ചെയ്യുന്ന കാരുണ്യതീരം സ്‌പെഷല്‍ സ്‌ക്കൂളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


ബുദ്ധിപരമായ വൈകല്യം കൊണ്ട് സാധാരണ വിദ്യാലയങ്ങളില്‍ പ്രവേശനം നേടാന്‍ സാധിക്കാത്തവരും, വ്യത്യസ്ത തെറാപ്പികള്‍ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. ഐ.ഇ.പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, കൗണ്‍സലിങ്ങ് ,തുടങ്ങിയവക്ക് വിദഗ്ദരുടെ സേവനം ലഭ്യമാണ്.

18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌പെഷല്‍ സ്‌കൂള്‍ അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രം , മാനസിക രോഗികൾക്ക് മരുന്നും ചികിത്സയും നൽകുന്നതിന് സൈക്യാട്രിക് പാലിയേറ്റീവ് ക്ലിനിക്ക് എന്നിവയാണ് കാരുണ്യതീരം കാമ്പസില്‍ നടന്നുവരുന്നതെന്ന് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ.ഷമീര്‍ ബാവ അറിയിച്ചു.

പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും കാരുണ്യതീരം ഓഫീസുമായോ 9946661059, 8592892020 എന്നീ നമ്പറുകളുമായോ ബന്ധപ്പെടുക.
Previous Post Next Post
3/TECH/col-right