സംസ്ഥാനത്ത് 52 ദിവസത്തേയ്ക്ക് ട്രോളിങ് നിരോധനം:ജൂണ്‍ ഒന്‍പത് മുതല്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 28 May 2019

സംസ്ഥാനത്ത് 52 ദിവസത്തേയ്ക്ക് ട്രോളിങ് നിരോധനം:ജൂണ്‍ ഒന്‍പത് മുതല്‍

തിരുവനന്തപുരം: ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം. 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ്.


ട്രോളിങ് സംബന്ധിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചത്. 

ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുന്‍പ് തന്നെ അന്യ സംസ്ഥാന ബോട്ടുകള്‍ തീരം വിട്ട് പോയെന്ന് ഉറപ്പാക്കും. 

പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാവില്ല.മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 80 യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി ട്രോളിങ് നിരോധന സമയത്ത് പ്രവര്‍ത്തിക്കും. 

ഈ സമയത്ത് പെട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി എല്ലാ തീരദേശ ജില്ലകളിലുമായി ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 20 ബോട്ടുകളുമുണ്ടാവും.

No comments:

Post a Comment

Post Bottom Ad

Nature