Trending

ശുചിമുറിയിൽ ഒളിക്യാമറ; പി.എസ്.സി. പരിശീലകൻ പിടിയിൽ

കുന്ദമംഗലം: പി.എസ്.സി. പരിശീലനകേന്ദ്രത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച പരിശീലകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ (37) ആണ് കുന്ദമംഗലം പോലീസിന്റെ പിടിയിലായത്.


കുന്ദമംഗലം സാംസ്കാരിക കേന്ദ്രത്തിനുസമീപം പ്രവർത്തിക്കുന്ന സ്വകാര്യ പി.എസ്.സി. പരിശീലനകേന്ദ്രത്തിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.പെൻക്യാമറ തുണിയിൽ പൊതിഞ്ഞ് ചൂലിൽ ഒളിപ്പിച്ച് ശുചിമുറിയിൽ വെക്കുകയായിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാരി ചൂലെടുത്തപ്പോൾ ക്യാമറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇത് കണ്ട പരിശീലകൻ ക്യാമറ തിരികെ ചോദിച്ചു. സംഭവമറിഞ്ഞ വിദ്യാർഥികൾ സ്ഥാപനം നടത്തുന്നവരെ വിളിച്ചുവരുത്തി പരാതിയറിയിച്ചു.

പരിശീലനത്തിനെത്തിയ കുട്ടികൾ തന്നെയാണ് സ്ഥാപനത്തിൽനിന്നും ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ഇയാൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പി.എസ്.സി. പരീക്ഷയ്ക്ക് പരിശീലനം നൽകുന്നുണ്ട്. ക്യാമറയും മൊബൈൽഫോണും പോലീസ് പരിശോധിച്ചുവരുകയാണ്.


പി.എസ്.സി കോച്ചിംഗ് സെന്ററിൽ ബാത്ത്റൂമിൽ ഒളി ക്യാമറ; അദ്ധ്യാപകൻ അറസ്റ്റിൽ

കുന്ദമംഗലം: കുന്ദമംഗലത്തെ സ്വകാര്യ
പി.എസ്.സി കോച്ചിംഗ് സെന്ററിൽ ഒളി
ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ
നഗ്നത ഒപ്പിയെടുക്കാൻ ശ്രമിച്ച
അദ്ധ്യാപകൻ അറസ്റ്റിൽ. കുന്ദമംഗലത്ത്
പ്രവർത്തിക്കുന്ന പി.എസ്.സി കോച്ചിംഗ്
സെന്ററിലെ ഗസ്റ്റ് അദ്ധ്യാപകൻ
തിരുവനന്തപുരം വെട്ടുക്കാട് വിപിൻ
നിവാസിൽ പ്രവീൺ കുമാർ (37) എന്ന
ശുജയെയാണ് കുന്ദമംഗലം പോലീസ്
അറസ്റ്റ് ചെയ്തത്. 


പി.എസ്.സി കോച്ചിംഗ്
സെന്ററിൽ ഗസ്റ്റ് അധ്യാപകനായി
എത്തിയ ഇയാൾ പെൺകുട്ടികൾ
ഉപയോഗിക്കുന്ന ബാത്ത്റൂമിൽ ഒളി
ക്യാമറ സ്ഥാപിക്കുകയായിരുന്നു.
ജീവനക്കാരി ക്യാമറ കണ്ടെത്തിയതിനെ
തുടർന്ന് സ്ഥാപന ഉടമയ
അറിയിക്കുകയും സ്ഥാപന ഉടമ
പോലീസിൽ വിവരം അറിയിക്കുകയും
ജീവനക്കാരിയുടെ പരാതിയിൽ
പോലീസ് കേസ്സെടുക്കുകയായിരുന്നു.


കുന്ദമംഗലത്തെയും പരിസര
പ്രദേശങ്ങളിലേയും പല സ്ഥാപനങ്ങളിലും
ഇയാൾ ക്ലാസ്സെടുക്കാൻ
പോകാറുണ്ടായിരുന്നുവെന്ന് പോലീസിന്
വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച്
പോലീസ് കൂടുതൽ അന്വേഷിച്ച്
വരികയാണ്. പ്രതിയെ ഇന്ന് താമരശ്ശേരി
കോടതിയിൽ ഹാജരാക്കി.
Previous Post Next Post
3/TECH/col-right