Trending

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തൽ വരുത്താനും അവസരം

ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു .www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകർക്കുള്ള നിർദേശങ്ങളും ഇതേ വെബ്സൈറ്റില്‍ ലഭ്യമാണ്. 


ട്രയല്‍ റിസല്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ഥികൾക്ക് പരിശോധിക്കാം. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്മെന്‍റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയൽ അലോട്ട്മെന്‍റ്.സ്കൂളുകളിൽനിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്.അപേക്ഷകർക്കുള്ള നിർദേശങ്ങളും  വെബ്സൈറ്റിൽ ലഭ്യമാണ്.

ട്രയൽ അലോട്ട്മെന്റ് 21വരെ പരിശോധിക്കാം. ഇതിനുശേഷവും ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ വരുത്താം. തിരുത്തലിനുള്ള അപേക്ഷകൾ 21ന് വൈകുന്നേരം നാലിനുമുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളിൽ സമർപ്പിക്കണം.


തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. 


ഇനിയും കൗൺസലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ജില്ലാതല കൗൺസലിങ് സമിതിക്ക് മുന്നിൽ 21നകം പരിശോധനയ്ക്ക് ഹാജരാക്കി റഫറൻസ് നമ്പർ വാങ്ങി അപേക്ഷയിലുൾപ്പെടുത്തണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം പരിശോധനയ്ക്കായി നൽകാത്തവർക്ക്, അവ എതെങ്കിലും സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിൽ പരിശോധനയ്ക്കായി സമർപ്പിക്കുന്നതിന് അവസാന അവസരം നൽകുന്നു. 21ന് വൈകീട്ട് നാലിനുള്ളിൽ അത്തരം അപേക്ഷകർ അനുബന്ധരേഖകൾ സഹിതം നൽകണം.


എന്താണ് ട്രയൽ അലോട്ട്മെന്റ് ?

ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ് അതുകൊണ്ടുതന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്റർ ഉപയോഗിച്ച് പ്രവേശനം നേടാനാവില്ല.  പ്രവേശനത്തിനായി മെയ് 24 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.

ട്രയൽ അലോട്ട്മെൻറ് എന്തിന് പരിശോധിക്കണം?
നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ  കൂട്ടിച്ചേർക്കുകയോ ചെയ്യാം. 


അലോട്ട്മെൻറ് പ്രക്രിയയെ  സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും  വിവരങ്ങൾ,വിവിധ ക്ലബ് വിവരങ്ങൾ  എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. തിരുത്തുകൾ വരുത്തുകയും ചെയ്യാം.ഇത്തരം വിവരങ്ങൾ തെറ്റായി  രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.

ട്രയൽ അലോട്ട്മെൻറ് പരിശോധിക്കാനുള്ള സമയപരിധി
മെയ് 21 വരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ  നിശ്ചിത മാതൃകയിൽ തിരുത്തലുകൾ ക്കുള്ള അപേക്ഷ അനുബന്ധരേഖകൾ സഹിതം മെയ് 21 ന് വൈകിട്ട് നാലുമണിക്ക് മുമ്പ് നേരത്തെ അപേക്ഷ നൽകിയ സ്കൂളിൽ സമർപ്പിക്കണം


Previous Post Next Post
3/TECH/col-right