Trending

ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

താമരശ്ശേരി: ഇന്നു രാവിലെ പുല്ലാഞ്ഞിമേട് വെച്ച് ബൈക്ക് ഡിവൈഡറിൽ തട്ടി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ എത്തിച്ച യുവാവ് മരിച്ചു.



കട്ടിപ്പാറ കല്ലുള്ളതോട് മൈലാടം പാറക്കൽ മുഹമ്മദിന്റെ മകൻ  മുഹമ്മദ് നിയാസ് (21) ആണ് മരിച്ചത്.

താമരശ്ശേരി ഭാഗത്ത്നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL - 11-J 3880 നമ്പർ സ്പ്ലെൻറർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പുല്ലാഞ്ഞിമേട് ഇറക്കത്തിൽ റോഡിലെ ഡിവൈഡറിൽ തട്ടി തെറിച്ച് എതിർവശത്ത് നിന്നും വരികയായിരുന്ന ലോറിക്ക് അടിയിൽ പെടുകയായിരുന്നു. 

ലോറി നിർത്താൻ സാധിച്ചതിനാൽ ശരീരത്തിൽ കയറാതെ രക്ഷപ്പെട്ടു.രാവിലെ 6.45 ഓടു കൂടിയായിരുന്നു അപകടം. ഇതു വഴി വന്ന താമരശ്ശേരി പോലിസിന്റെ ജീപ്പിൽ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ  താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (28-04-2019) രാത്രി 8:30 ന് കല്ലുള്ളതോട് ജുമുഅത്ത് പള്ളിയിലും 9 മണിക്ക് തലയാട് ജുമുഅത്ത് പള്ളിയിലും.

അപകടത്തിൽപ്പെട്ട യുവാവിന് തുണയായത് കാക്കിക്കുള്ളിലെ കാരുണ്യഹസ്തം.

താമരശ്ശേരി: ഇന്ന് രാവിലെ 6.30 ന് പുല്ലാഞ്ഞിമേട് ഡിവൈഡറിൽ തട്ടി തെറിച്ചു വീണ് മാരകമായി പരിക്കേറ്റ കട്ടിപ്പാറ കല്ലുള്ളതോട് സ്വദേശി മുഹമ്മദ് നിയാസിനെ ആശുപത്രിയിൽ എത്തിക്കാൻ തുണയായത് താമരശ്ശേരി പോലീസ്, രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുകയായിരുന്ന SI സലീം, SCPO സൂരജ്, CPO ദിനേഷ്, വിപിൻ എന്നിവർ ചേർന്നായിരുന്നു പോലീസ് ജീപ്പിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

താമരശ്ശേരിയിൽ നിന്നും ആമ്പുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതും ഇവർ തന്നെയായിരുന്നു.
പരമാവധി വേഗത്തിൽ ചികിത്സ ലഭ്യമാക്കിയെങ്കിലും നിയാസിന്റെ ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ എത്തി ഏതാനും മണിക്കൂറുകൾക്കകം തന്നെ റിയാസ് മരണമടഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരെല്ലാം ഒരു ജീവൻ രക്ഷിക്കുന്നതിനാ യി കൂടെ തന്നെയുണ്ടായിരുന്നു.ബന്ധുക്കളെല്ലാം പിന്നീടാണ് എത്തിചേർന്നത്.



Previous Post Next Post
3/TECH/col-right