Trending

ഗ്രീൻ ആർമി കൊടുവള്ളി ബൈത്തുറഹ്മ ഹമീദലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി

കൊടുവള്ളി:ഗ്രീൻ ആർമി കൊടുവള്ളി ( ഹരിതസേന സൊസൈറ്റി റജി: KKD/ CA/ 213/2017) നിർമ്മിച്ചു നൽകിയ കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് പനക്കോട് ഡിവിഷൻ കമ്മിറ്റിക്ക് വേണ്ടി  ഷരീഫ് മാസ്റ്റർക്ക് കൈമാറി  നിർവ്വഹിച്ചു .


മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി , കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം.ഉമ്മർ മാസ്റ്റർ , ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ , മുസ്ലിം ലീഗ് ദേശിയ കൗൺസിൽ  അംഗം അഷ്റഫ് തങ്ങൾ തച്ചംപൊയിൽ , കൊടുവള്ളി മുനിസിപ്പൽ ലീഗ് പ്രസിഡണ്ട് വി.കെ. അബ്ദു ഹാജി ,കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.മൊയ്തീൻ കോയ , ഗ്രീൻ ആർമി ഭാരവാഹികളായ മുനീർ നെല്ലാങ്കണ്ടി  വി.കെ .റഷീദ് , നാസർ ബാവി ,സിദ്ധീഖ് മലബാറി ,നൗഷാദ് കൊഴങ്ങോറൻ ,മുജീബ് ആവിലോറ,നദീറലി തച്ചoപൊയിൽ, സുബൈർ കച്ചേരിമുക്ക് , നൗഫൽ കുടുക്കിൽ, മുക്താർ കൊടുവള്ളി ,ജലീൽ എലക്ട്ര , സനം മുസ്തഫ ,ദുബൈ കെ.എം.സി.സി മണ്ഡലം പ്രസിഡണ്ട് ഒ.കെ.സലാം, ട്രഷറർ കെ.പി.എം.അലി വാടിക്കൽ , സെക്രട്ടറി റഫീഖ് കളത്തിൽ , ഷാജൽ തച്ചമ്പൊയിൽ ,ജംഷീർ തെറ്റുമ്മൽ ,നിസാർ കാരാടി ,ജംഷിദ് VK, മോയിൻകുട്ടി വി.കെ ,ജബ്ബാർ പട്ടിണിക്കര ,നസൽ തച്ചം പൊയിൽ , റാഷിദ് പടനിലം ,നൗഷാദ് കാരാടി ,മുജീബ് വാവാട് സംബന്ധിച്ചു .

 ആംബുലൻസ് സർവ്വിസ് , മെഡിക്കൽ സഹായം , വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രീൻ ആർമി കൊടുവള്ളി ഹരിത സേന സൊസൈറ്റിയായി റെജിസ്റ്റർ ചെയ്യപ്പെട്ട ജീവകാരുണ്യ സംഘമാണ് .

Previous Post Next Post
3/TECH/col-right