ന്യൂനമര്‍ദ്ദം ശക്തമാകുന്നു: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം, എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട്* - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 26 April 2019

ന്യൂനമര്‍ദ്ദം ശക്തമാകുന്നു: സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം, എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട്*

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കടല്‍ പ്രക്ഷൃബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആഴക്കടലില്‍ മത്സ്യബന്ധത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങണമെന്നും നിര്‍ദേശമുണ്ട്.

ആ​ഞ്ഞ​ടി​ക്കാ​നൊ​രു​ങ്ങി ‘ഫ​നി’

ബം​​ഗാ​​ൾ ഉ​​ള്‍ക്ക​​ട​​ലി​​ല്‍ ശ്രീ​​ല​​ങ്ക​​യു​​ടെ തെ​​ക്കു​​കി​​ഴ​​ക്കാ​​യി രൂ​​പം​​കൊ​​ണ്ട ന്യൂ​​ന​​മ​​ര്‍ദം അ​​ടു​​ത്ത 72 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ ശ​​ക്തി​​പ്രാ​​പി​​ച്ച് ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നി​​ട​​യു​​ണ്ടെ​​ന്ന്‌ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥ​​വ​​കു​​പ്പ്. 

ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തിെ​ൻ​റ ഭൂ​​മ​​ധ്യ​​രേ​​ഖ പ്ര​​ദേ​​ശ​​ത്ത് ദ​​ക്ഷി​​ണ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ തെ​​ക്ക് കി​​ഴ​​ക്ക​​ൻ ശ്രീ​​ല​​ങ്ക​​യോ​​ട് ചേ​​ർ​​ന്ന സ​​മു​​ദ്ര​​ഭാ​​ഗ​​ത്ത് വെ​​ള്ളി​​യാ​​ഴ്ച​​യോ​​ടു​​കൂ​​ടി ന്യൂ​​ന​​മ​​ർ​​ദം രൂ​​പ​​പ്പെ​​ടാ​​നും തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.  

ഏ​​പ്രി​​ൽ 30 വ​​രെ കേ​​ര​​ള​​ത്തി​​ലും ക​​ർ​​ണാ​​ട​​ക​​തീ​​ര​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യു​​ണ്ട്.എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, മ​​ല​​പ്പു​​റം, പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, വ​​യ​​നാ​​ട്, കോ​​ഴി​​ക്കോ​​ട്, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഭീ​​ഷ​​ണി​​യി​​ലാ​​ണ്. 

വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ സം​​സ്ഥാ​​ന​​ത്ത് മ​​ണി​​ക്കൂ​​റി​​ൽ 30-40 കി.​​മീ​​റ്റ​​ർ വേ​​ഗ​​ത്തി​​ൽ കാ​​റ്റ് വീ​​ശും. ചി​​ല​​സ​​മ​​യ​​ങ്ങ​​ളി​​ൽ വേ​​ഗം 50 കി.​​മീ​​റ്റ​​ർ വ​​രെ​​യാ​​കും. മേ​​യ് ഒ​​ന്നു​​വ​​രെ ഇ​​ന്ത്യ​​ന്‍ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​െ​ൻ​റ ഭൂ​​മ​​ധ്യ​​രേ​​ഖ പ്ര​​ദേ​​ശ​​ത്തും അ​​തി​​നോ​​ട്‌ ചേ​​ര്‍ന്ന തെ​​ക്ക്-​​പ​​ടി​​ഞ്ഞാ​​റ് ബം​​ഗാ​​ൾ ഉ​​ള്‍ക്ക​​ട​​ലി​​ലും ത​​മി​​ഴ്‌​​നാ​​ട്​ തീ​​ര​​ത്തും മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ന് പോ​​ക​​രു​​തെ​​ന്ന് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

‘പെ​​യ്തി’​​ക്ക് ശേ​​ഷ​​മെ​​ത്തു​​ന്ന ചു​​ഴ​​ലി​​ക്കാ​​റ്റി​​ന് ‘ഫ​​നി’ എ​​ന്നാ​​ണ് ശാ​​സ്ത്ര​​ലോ​​കം ക​​രു​​തി​​വെ​​ച്ചി​​രി​​ക്കു​​ന്ന പേ​​ര്. ബം​​ഗ്ലാ​​ദേ​​ശാ​​ണ് പേ​​ര് നി​​ർ​​ദേ​​ശി​​ച്ച​​ത്. തീ​​വ്ര​​ന്യൂ​​ന​​മ​​ർ​​ദം ചു​​ഴ​​ലി​​ക്കാ​​റ്റാ​​യി പ​​രി​​ണ​​മി​​ച്ചാ​​ൽ ത​​മി​​ഴ്നാ​​ട് തീ​​ര​​ത്താ​​കും ഏ​​റെ നാ​​ശം വി​​ത​​ക്കു​​ക.

*പൊതുജനങ്ങൾക്കുള്ള പൊതു അറിയിപ്പ്.*

1. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് എന്നി ജില്ലകളിൽ ഉരുള്പൊട്ടല്‍ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (രാത്രി ഏഴ് മുതൽ ​ രാവിലെ ഏഴ്​ വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം

2. കാറ്റ് ശക്തിയായി വീശും എന്നതിനാല്‍ മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ വാഹനം നിര്‍ത്തിയിടാതിരിക്കുക. മരങ്ങള്‍, പോസ്റ്റുകള്‍ എന്നിവയുടെ താഴെ കാറ്റ് വീശുന്ന സമയത്ത് ഇരിക്കാതിരിക്കുക.

3. മലയോര മേഖലയിലെ റോഡുകൾക്ക്​ കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾ​െപാട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.

4.മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

5. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

6 . ഒരു കാരണവശാലും നദികൾ, തോടുകൾ എന്നിവ മുറിച്ചു കടക്കരുത്

7 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.

8. ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പുഴകളിലും, തോടുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്​. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക

9. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

10. പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയർന്ന സ്ഥലത്ത്​ സൂക്ഷിക്കുക.

11. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നൽകുക.

12. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. 

13 ജില്ലാ എമർജൻസി ഓപ്പറേഷൻസ്​ സ​​​​െൻറർ നമ്പർ 1077 എന്നതാണ്. ജില്ലക്ക്​ പുറത്തുനിന്നാണ് വിളിക്കുന്നതെങ്കിൽ എസ്​.ടി.ഡി കോഡ്​ ചേർക്കുക

14 . പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കൈയിൽ സൂക്ഷിക്കുക.

15. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഉള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. 

No comments:

Post a Comment

Post Bottom Ad

Nature