താമരശ്ശേരി: തിരഞ്ഞെടുപ്പിനെ പരസ്യ പ്രചാരണം അവസാനിക്കുന്ന 21ന് വൈകീട്ട് താമരശ്ശേരി പോലീസ് സബ് ഡിവിഷൻ പരിധിയിൽ കലാശക്കൊട്ട് വിലക്ക് ദേശീയപാതയിലും പ്രധാന ടൗണുകളിലും വൈകിട്ട് മൂന്നിനുശേഷം മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങളും വാഹന ജാഥകളും ഉൾപ്പെടെ നിരോധിച്ചിരിക്കുന്നു എന്ന് താമരശ്ശേരി ഡിവൈഎസ്പി  പി കെ സുധാകരനെ അധ്യക്ഷതയിൽ നടന്ന രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ  യോഗത്തിൽ തീരുമാനമായത്.


ഗതാഗതക്കുരുക്കും സംഘർഷവും ഒഴിവാക്കാനാണ് ഒരുമിച്ചുള്ള കലാശക്കൊട്ട് വിലക്കേർപ്പെടുത്തിയത്.ദേശീയപാതയിൽ അടിവാരം മുതൽ കൊടുവള്ളി വരെയുള്ള പ്രധാന ടൗണുകളിൽ 21ന് വൈകീട്ട് മൂന്നിന് ശേഷം യാതൊരുവിധ പ്രചാരണങ്ങളും അനുവദിക്കില്ല.ഉൾപ്രദേശങ്ങളിൽ പ്രചാരണത്തിന് വിലക്കില്ല.എന്നാൽ സംഘം ചേർന്നുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം.

വിവിധ പോലീസ് സ്റ്റേഷനുകളിൽ  അതാത് പ്രദേശത്തെ  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്താണ്   ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു.