ഹജ്ജ് 2019:വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 2402 വരെയുള്ളവർക്ക് അവസരം ലഭിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 18 April 2019

ഹജ്ജ് 2019:വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 2402 വരെയുള്ളവർക്ക് അവസരം ലഭിച്ചു.

ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വേണ്ടി അപേക്ഷ നൽകി വെയ്റ്റിംഗ് ലിസ്റ്റിലുൾപ്പെട്ട 2402 വരെയുള്ളവർക്കും അവസരം ലഭിച്ചു. അധിക കോട്ട അനുവദിച്ചത് വഴി കേരളത്തിലെ 1632 പേർക്കാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.


അവസരം ലഭിച്ച 2402 വരെയുള്ളവർ മുൻകൂർ  81000 രൂപയും ഒന്നാം ബാക്കി സംഖ്യ 120000 രൂപയുമുൾപ്പെടെ ആകെ 201000 രൂപ അടച്ചതിനുള്ള ഒറിജിനൽ രശീതിയും നിശ്ചിത മെഡിക്കൽ സർട്ടിഫിക്കറ്റും ഒറിജിനൽ പാസ്പ്പോർട്ടും മെയ് 2 നകം സംസ്ഥാന ഹജ്ജ്  ഓഫീസിൽ എത്തിക്കണം.

ഇതിനകം ഒറിജിനൽ പാസ്‌പോർട്ട് സമർപ്പിച്ചവർ സഖ്യയടച്ചതിനുള്ള രശീതും മെഡിക്കൽ സർട്ടിഫിക്കറ്റും തപ്പാൽ വഴിയോ കൊറിയർ വഴിയോ ഹജ്ജ് കമ്മറ്റി ഓഫീസിലേക്ക് അയച്ചാൽ മതി. ഒറിജിനൽ പാസ്‌പോർട്ടിന് പിറകിൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം.

കൂടുതൽ വിവരങ്ങൾ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ഹജ്ജ് ട്രെയിനര്മാരില് നിന്നും ലഭിക്കുന്നതാണ്.

No comments:

Post a Comment

Post Bottom Ad

Nature