ഏകീകൃത സിവില്‍ കോഡ്, രാമക്ഷേത്രം;75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 9 April 2019

ഏകീകൃത സിവില്‍ കോഡ്, രാമക്ഷേത്രം;75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ന്യൂഡൽഹി: 75 വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക സങ്കൽപ് പത്ര പുറത്തിറങ്ങി. രാജ്യം 75-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 വാഗ്ദാനമെന്ന ആശയം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്.

പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷൻ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കും. രാമക്ഷേത്ര നിർമ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടകളും ഉയർത്തിപ്പിടിച്ചാണ് പ്രകടനപത്രിക.

മോദി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് അമിത് ഷാ പറഞ്ഞു.

അവസാന അഞ്ചുവർഷം ഇന്ത്യയുടെ വികസനത്തിന്റെ സുവർണ കാലഘട്ടമായിരുന്നു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് നിന്ന് മോചിപ്പിച്ചു. സുതാര്യമായ ഒരു സർക്കാരിന്റെ ഉത്തമ ഉദാഹരണമാണ് മോദി സർക്കാർ. അഞ്ചു വർഷത്തിനിടെ 50 സുപ്രധാന തീരുമാനങ്ങളെടുത്തു.. വികസന ഇന്ത്യക്ക് 2014 ഓടെ ബിജെപി അടിത്തറയിട്ടു. 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നു. രാജ്യസുരക്ഷ ഉറപ്പ് നൽകിയെന്നും പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പായി അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത രാമക്ഷേത്ര നിർമാണമെന്ന വാഗ്ദാനം ആവർത്തിക്കുന്നു. രാമക്ഷേത്ര നിർമാണത്തിനുള്ള എല്ലാ വഴികളും തേടും. കഠിനായി ശ്രമം നടത്തും. ഉടൻ തന്നെ അതിന്റെ നിർമാണം തുടങ്ങാൻ സാധിക്കുമെന്നും രാജ്നാഥ് സിങ്.
അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും.ഏകീകൃത സിവിൽ കോഡ് നടപ്പാക്കും.പൗരത്വ ഭേദഗതി ബിൽ പാസാക്കും.
കൃത്യമായ തിരിച്ചടവ് എന്ന ഉപാധിയോടെ കർഷകർക്ക് ഒന്നു മുതൽ അഞ്ച് വർഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും.


സർക്കാരിന്റെ എല്ലാ തലങ്ങളിലും സ്ത്രീ ശാക്തീകരണം. പാർലമെന്റ്, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ 33 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന് ഭരണഘടനാഭേദഗതി.

No comments:

Post a Comment

Post Bottom Ad

Nature