താമരശ്ശേരിയിൽ ഈന്തപ്പന കായ്ച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 7 April 2019

താമരശ്ശേരിയിൽ ഈന്തപ്പന കായ്ച്ചു

താമരശ്ശേരി: സിറ്റിമാളിന് അലങ്കാരമായി നിൽക്കുന്ന മുറ്റത്തെ ഈന്തപ്പനകളിൽ ഒന്ന് കായ്ച്ചിരിക്കുന്നു.മണലാരണ്യങ്ങളിൽ മാത്രം കണ്ടു വരുന്ന ഈന്തപ്പന മരവും അത് കായ്ച്ചതും താമരശ്ശേരിക്ക് ആദ്യാനുഭവമാണ്.ഈന്തപ്പനകളുടെ ചോട്ടിൽ വൈകുന്നേരങ്ങൾ ചിലവഴിക്കാനും, സെൽഫിയെടുക്കാനുമായി നിരവധി പേരാണ് എത്തുന്നത്.

ഏഴു മാസങ്ങൾക്ക് മുൻപാണ് ജോടി ചേരാൻ പാകത്തിൽ ഒരാൺ മരവും,ഒരു പെൺ മരവുമാണ് ഇവിടെ പ്ലാൻറു ചെയ്തത്.സിറ്റിമാളിന് ഒരു അലങ്കാരത്തിന് വേണ്ടി നട്ടതാണെങ്കിലും മികച്ച പരിചരണമാണ് സിറ്റി മാൾ അധികൃതർ ഈ മരങ്ങൾക്ക് നൽകിയത്.

ദിവസവും രണ്ടു നേരമുള്ള നനയും,ഗൾഫുനാടുകളിൽ ഈന്തപ്പനയ്ക്ക് ഉപയോഗിക്കുന്ന വളപ്രയോഗവും,നാടൻ വളപ്രയോഗവും എല്ലാം ഈ മരങ്ങൾക്ക് പെട്ടെന്ന് വളരുവാനുള്ള സാഹചര്യമൊരുക്കി .

ഇപ്പോൾ ചുട്ടുപൊള്ളുന്ന നമ്മുടെ നാട്ടിലെ കാലാവസ്ഥയും  ഈന്തപ്പനകൾക്ക് അനുഗ്രഹമായി.ചൂടിന്റെ കാഠിന്യം കൂടിയ മാർച്ച് മാസം
ഗൾഫ് നാടുകളിൽ  ഈന്തപ്പന കായ്ക്കുന്ന കാലമാണ്.

ഗൾഫിലെ അതേ ചൂടു തന്നെയാണ് ഇപ്പോൾ താമരശ്ശേരിയിലും
അതു കൊണ്ട് തന്നെയാവാം  ഇവിടെയും ഈന്തപ്പനകായ്ച്ചത് എന്നാണ് വിലയിരുത്തല്‍.

കനത്ത ചൂടില്‍ നാടെങ്ങും വരണ്ടിരിക്കെ പരിസ്ഥിതി പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ് ഈന്തപന കാഴ്ക്കുന്നത്. 

Rep:സുമേഷ് എസ്.വി. ക്ലിപ്സ്

1 comment:

Post Bottom Ad

Nature