Trending

71 വീടുകളിൽ പക്ഷികൾക്കൊരു നീർക്കുടം പദ്ധതി

എഴുപത്തൊന്ന് വീടുകളിൽ പന്നൂർ ടൗൺ എം.എസ്.എഫിന്റെ പറവകൾക്കൊരു നീർക്കുടം



മുസ്‌ലിം ലീഗിന്റെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് പന്നൂർ ടൗൺ എം.എസ്.എഫ് എഴുപത്തി ഒന്ന് വീടുകളിൽ പറവകൾക്കൊരു നീർക്കുടം ഒരുക്കുന്നു . പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു .
കടുത്ത വേനലിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ പറവകൾക്ക് വേണ്ടി എഴുപത്തൊന്ന് കേന്ദ്രങ്ങളിൽ നീർക്കുടം ഒരുക്കിയ എം.എസ്.എഫിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . പന്നൂർ ടൗൺ എം.എസ്.എഫ് പ്രസിഡണ്ട് മിർസ കോട്ടുവറ്റ അദ്ധ്യക്ഷത വഹിച്ചു. പാട്ടത്തിൽ അബൂബക്കർ ഹാജി , കെ അബ്ദുൽ ഖാദർ ഹാജി , സി മുഹമ്മദലി മാസ്റ്റർ , കെ.ടി റഊഫ് , മിസ്ബാഹ് കൈവേലിക്കടവ് , കെ.കെ കാദർ , ആഷിദ്അലി കെ.കെ , ജാഫർ കുറ്റിയേങ്ങിൽ , അജ്മൽ സി.പി , റിഷാദ് എൻ.കെ , ഉമ്മർ കുനിയിൽ , ഹാരിസ് കീഴ്പ്പേടത്ത് , ഫിറോസ് ഖാൻ , ഷഫീഖ് ടി.പി , നിസാമുദ്ധീൻ എം.കെ , മുഹമ്മദ് വി , റാസിഖ് ഇ.കെ , റമീസ് ഇടവലത്ത് ,  ഫവാസ് വി , ജംഷിദ് പി ,  ഫായിസ് വി എന്നിവർ സംബന്ധിച്ചു . ജനറൽ സിക്രട്ടറി  ജസീൽ എം.പി സ്വാഗതവും റാഹിൽ ഇ.കെ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right