ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 29 March 2019

ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം:ലോകായുക്തയായി മുൻ സുപ്രീംകോടതി ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാനുമായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഗവർണർ ജസ്റ്റിസ് പി.സദാശിവം മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.


മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.രാജു, ഒ.രാജഗോപാൽ എംഎൽഎ, മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക്, ഉപലോകായുക്ത എ.കെ.ബഷീർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, കർദിനാൾ ക്ലീമിസ് തിരുമേനി, ആർച്ച് ബിഷപ് സൂസൈപാക്യം, മുൻ ഹൈക്കോടതി ജഡ്ജിമാരായ കെ.കെ.ദിനേശൻ, ജി.ശശിധരൻ, കെ.ആർ.ഉദയഭാനു, എം.ആർ.ഹരിഹരൻ നായർ, കെ.പി.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.


കേരള ഹൈക്കോടതിയിലും ഡൽഹി ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിലും കർണാടക ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature