Trending

15 ദിവസത്തേക്ക് തൊഴില്‍ സമയത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: സംസ്ഥാനത്ത് വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകൽ 11 മുതൽ മൂന്ന് വരെ പുറം ജോലികൾ ചെയ്യുന്നത് നിർത്തിവെക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു നിർദ്ദേശിച്ചു.


ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് പോലീസിന്റെ സഹായത്തോടെ കർശന പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ സമയങ്ങളിൽ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യും.

അംഗനവാടികളിൽ പ്രീ സ്കൂൾ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്നും മറ്റ് പ്രവർത്തനങ്ങളിൽ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു. കുട്ടികൾക്കുള്ള ഭക്ഷണം കൃത്യമായി വീടുകളിലെത്തിക്കാനും നിർദ്ദേശമുണ്ട്. പരീക്ഷകൾ ഒഴികെയുള്ള അവധിക്കാല ക്ലാസുകൾ പൂർണ്ണമായും നിർത്തിവെക്കണം.

കടകളിൽ പൊതുജനങ്ങൾക്കായി തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പോലീസിന്റെ സഹായത്തോടെ തെരുവുകളിൽ അലയുന്ന വൃദ്ധയാചകരെ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളിൽ എത്തിക്കാനും കലക്ടർ നിർദ്ദേശം നൽകി.

കുടിവെള്ള വിതരണം സംബന്ധിച്ച് ഹെൽപ് ലൈൻ സേവനം ടോൾഫ്രീ നമ്പറായ 1077 ൽ ലഭ്യമാണ്.

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് സൂര്യ താപമേറ്റു

കോഴിക്കോട്: ഇന്ന് മാത്രം കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി.

ഇന്ന് സൂര്യതാപമേറ്റവരില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റ് ദേഹത്ത് കരുക്കള്‍ ഉണ്ടായിട്ടുണ്ട്. പൊള്ളലേറ്റവരില്‍ ഒരാള്‍ 17 വയസ്സുള്ള വിദ്യാര്‍ഥിയാണ്. ബാക്കി അ‍ഞ്ച് പേര്‍ക്ക് പൊള്ളലേറ്റ ഭാഗങ്ങളില്‍ കരുവാളിപ്പും തടിപ്പും ഉണ്ടായി. എല്ലാവരും ഒപിയില്‍ ചികിത്സ തേടിയ ശേഷം തിരികെ പോയി.

ഇതു വരെ പത്ത് പേർക്കാണ് പൊള്ളലേറ്റ് കുരുക്കൾ ഉണ്ടായിട്ടുള്ളത് .മത്സ്യവിൽപനക്കാർ, കർഷകർ, ശുചീകരണ തൊഴിലാളികൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, പ്രായമായവർ, പോലീസുകാർ, എന്നിവർക്കാണ് സൂര്യതാപമേറ്റത്.

സൂര്യാതപം, വരൾച്ച: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നതതലത്തിൽ മൂന്ന് കർമസേന

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​െ​ന​യും വ​ര​ൾ​ച്ച​യെ​യും പ്ര​തി​രോ​ധി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ മൂ​ന്ന് ക​ർ​മ​സേ​ന​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ക​ല​ക്ട​റേ​റ്റു​ക​ളി​ൽ ഉ​ട​ൻ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കി. 

വ​ര​ൾ​ച്ച, കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം, ജി​ല്ല​ക​ളി​ലെ ക​ൺ​ട്രോ​ൾ റൂം ​മേ​ൽ​നോ​ട്ടം, ഏ​കോ​പ​നം എ​ന്നി​വ​ക്കാ​യി ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, റ​വ​ന്യൂ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​രു ക​മ്മി​റ്റി.

ജ​ല​ദൗ​ർ​ല​ഭ്യം മൂ​ലം നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​ർ​ക്കും വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ഫോ​റ​സ്​​റ്റ്​ മേ​ധാ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം പ്ര​വ​ർ​ത്തി​ക്കും. 

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നും പ്ര​വ​ർ​ത്ത​ന​പു​രോ​ഗ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റൊ​രു സം​ഘം പ്ര​വ​ർ​ത്തി​ക്കും. ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ല​ക്ട​ർ​മാ​ർ ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കും. 

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് മു​ഖേ​ന ക​ല​ക്ട​ർ​മാ​രു​മാ​യി ജി​ല്ല​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​ജ​ന​ക​മാ​യ സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഇ​തു​വ​രെ സൂ​ര്യാ​ത​പം​മൂ​ലം 284 പേ​ർ​ക്ക് അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ് -41. ഒ​രു മ​ര​ണം മാ​ത്ര​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ ല​ഭ്യ​മാ​ക്കി. 

ജി​ല്ല​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ 122 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ൾ വ​ഴി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ക​ന്നു​കാ​ലി​ക​ൾ, വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. 

സൂ​ര്യാ​ഘാ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ജ​ന​ങ്ങ​ളെ ശ​രി​യാ​യ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ജി​ല്ല ക​ല​ക്ട​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ആ​രോ​ഗ്യ​വ​കു​പ്പും പു​റ​പ്പെ​ടു​വി​ക്കു​ന്ന ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.

Previous Post Next Post
3/TECH/col-right