ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 March 2019

ബിരുദധാരികള്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; 100 ഒഴിവുകള്‍


ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക് സീനിയർ റിലേഷൻഷിപ്പ് മാനേജർ, ടെറിട്ടറി ഹെഡ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 100 ഒഴിവുകളുണ്ട്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

തസ്തിക, ഒഴിവുകൾ, സംവരണം എന്ന ക്രമത്തിൽ

1. സീനിയർ റിലേഷൻഷിപ്പ് മാനേജർ-96 (ജനറൽ 40, ഒ.ബി.സി. 26, എസ്.സി. 14, എസ്.ടി. 7, ഇ.ഡബ്ല്യു.എസ്. 9)

യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം, പൊതുമേഖലാസ്ഥാപനങ്ങളിലോ സ്വകാര്യമേഖലയിലോ റിലേഷൻഷിപ്പ് മാനേജർ പദവിയിൽ മൂന്നുകൊല്ലത്തെ പ്രവൃത്തിപരിചയം. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. അഹമ്മദാബാദ്, ആനന്ദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഇന്ദോർ, മുംബൈ, ജലന്ധർ, കോട്ട, ഉദയ്പുർ, കാൻപുർ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം: 01.03.2019-ന് 25-40 വയസ്സ്.

2. ടെറിട്ടറി ഹെഡ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം. വെൽത്ത് മാനേജ്മെന്റ് മേഖലയിൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ രണ്ടുവർഷം ടീം ലീഡ് ആയി പ്രവർത്തിച്ചിരിക്കണം. എം.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. ഹൈദരാബാദ്, ബെംഗളൂരു, മുംബൈ നഗരങ്ങളിലായിരിക്കും നിയമനം ലഭിക്കുക.

പ്രായം:01.03.2019-ന് 35-40 വയസ്സ്.

രണ്ട് തസ്തികകളിലും എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷത്തെ പ്രായഇളവ് ലഭിക്കും.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി. വിഭാഗക്കാർക്ക് 600 രൂപ. എസ്.സി.,എസ്.ടി.,അംഗപരിമിത വിഭാഗക്കാർക്ക് 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ ഇന്റർനെറ്റ് ബാങ്കിങ് മുഖേനെയോ ഓൺലൈൻ ആയി വേണം ഫീസ് അടയ്ക്കാൻ.

അപേക്ഷിക്കേണ്ട വിധം: www.bankofbaroda.comഎന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്ക്കൊപ്പം ഉദ്യോഗാർഥിയുടെ വിശദമായ ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 29.

No comments:

Post a Comment

Post Bottom Ad

Nature