Trending

സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം.


തിരുവനന്തപുരം; കേരള പോലീസിന് കീഴില്‍ സൈബര്‍ സുരക്ഷക്കായി പബ്ലിക് -പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പിപ്പോട് കൂടി ആരംഭിച്ച സൈബര്‍ ഡോമിന് സൈബര്‍ സെക്യൂരിറ്റി രംഗത്തെ ലോക പ്രശസ്തമായ ഇ.സി കൗണ്‍സില്‍ നല്‍കുന്ന സിസോ മാഗ് - ഡിജിറ്റല്‍ ഇന്‍ഷേറ്റീവ് പുരസ്‌കാരം ലഭിച്ചു. രാജ്യാന്തര തലത്തില്‍ സൈബര്‍ സെക്യൂരിറ്റി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക്   നല്‍കി വരുന്ന പുരസ്‌കാരമാണ് സൈബര്‍ ഡോമിന് ലഭിച്ചത്.   സൈബര്‍ സുരക്ഷ രംഗത്ത്    മികച്ച ഇന്‍ഷേറ്റീവ്  പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് സൈബര്‍ ഡോമിന് ലഭിച്ചത്.  മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബ്രിജേഷ് സിംഗില്‍ നിന്നും കേരള സൈബര്‍ ഡോം സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് ആര്‍.കെ, ആനന്ദ്  വി.എസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റു വാങ്ങി. 

സൈബര്‍ സുരക്ഷക്ക് വേണ്ടി സംസ്ഥാന പോലീസിന് കീഴില്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പില്‍ ആരംഭിച്ച സൈബര്‍ ഡോം ഇതിനകം  നിരവധി ദേശീയ - രാജ്യാന്തര ബഹുമതികളും നേടിയിട്ടുണ്ട്.   ഐഎസ്ഒ 27001 നേടിയിട്ടുള്ള സൈബര്‍ രംഗത്തെ ഏക സ്ഥാപനവുമാണ് കേരള പോലീസിന് കീഴിലെ  സൈബര്‍ ഡോം. 

Previous Post Next Post
3/TECH/col-right