കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; 6 പാസഞ്ചറുകൾ റദ്ദാക്കി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 24 March 2019

കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; 6 പാസഞ്ചറുകൾ റദ്ദാക്കി

കൊച്ചി:കുറുപ്പന്തറ ഏറ്റുമാനൂർ രണ്ടാം റെയിൽപാത 31ന് തുറക്കും. ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായുള്ള സിഗ്നലിങ് ജോലികൾക്കായി കോട്ടയം റൂട്ടിൽ 7 ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
25 മുതൽ 31 വരെ 6 പാസഞ്ചറുകൾ റദ്ദാക്കി. റദ്ദാക്കിയവ:

 
▪56387 എറണാകുളം കായംകുളം പാസഞ്ചർ
▪56388 കായംകുളം എറണാകുളം പാസഞ്ചർ
▪66300 കൊല്ലം എറണാകുളം മെമു
▪66301 എറണാകുളം കൊല്ലം മെമു
▪66307 എറണാകുളം കൊല്ലം മെമു
▪66308 കൊല്ലം എറണാകുളം മെമു

27 മുതൽ 31 വരെ ആലപ്പുഴ വഴിയുളള 5 പാസഞ്ചറുകൾ റദ്ദാക്കി. റദ്ദാക്കിയവ
 

▪56380 കായംകുളം എറണാകുളം പാസഞ്ചർ
▪56381 എറണാകുളം കായംകുളം പാസഞ്ചർ
▪56382 കായംകുളം എറണാകുളം പാസഞ്ചർ
▪66302 കൊല്ലം എറണാകുളം മെമു
▪66303 എറണാകുളം കൊല്ലം മെമു

കന്യാകുമാരി മുംബൈ സിഎസ്ടി ജയന്തി എക്സ്പ്രസ്, ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് എന്നിവ 27 മുതൽ 31 വരെയും കോർബ തിരുവനന്തപുരം എക്സ്പ്രസ് 25, 29 തീയതികളിലും ആലപ്പുഴ വഴി സർവീസ് നടത്തും. നാഗർകോവിൽ മംഗളൂരു പരശുറാം, തിരുവനന്തപുരം ഹൈദരാബാദ് ശബരി, കൊച്ചുവേളി ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം ന്യൂഡൽഹി കേരള, ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവ 31ന് ആലപ്പുഴ വഴി സർവീസ് നടത്തും.

ഈ ട്രെയിനുകൾക്ക് എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ് 25 മുതൽ 30 വരെ കോട്ടയം സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതൽ 31 വരെ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് 50 മിനിറ്റും 25, 26 തീയതികളിൽ ഹൈദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് 1 മണിക്കൂറും കുറുപ്പന്തറയിൽ പിടിച്ചിടും.28 മുതൽ 31 വരെയുളള തീയതികളിൽ 5 പ്രതിവാര ട്രെയിനുകൾ 30 മിനിറ്റോളം കോട്ടയം റൂട്ടിൽ പിടിച്ചിടും.

ഏറ്റുമാനൂർ യാഡിൽ അടിപ്പാത നിർമാണവും യാഡ് റീമോഡലിങ്ങ് ജോലികളും നടക്കുന്നതിനാൽ മാർച്ച് 31 മുതൽ മേയ് 1 വരെ (32 ദിവസം) ഉച്ചയ്ക്കു ശേഷമുളള ഷൊർണൂർ–തിരുവനന്തപുരം വേണാട്, മംഗളൂരു–നാഗർകോവിൽ പരശുറാം എന്നിവ ഏറ്റുമാനൂരിൽ നിർത്തില്ല.


No comments:

Post a Comment

Post Bottom Ad

Nature