Trending

ബാലുശ്ശേരിയിൽ 19 കുട്ടികൾക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ജയ്റാണി പബ്ലിക് സ്കൂൾ യു.പി. ക്ലാസുകളിലെ 19 കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാനിർദേശം നൽകി.


ബാലുശ്ശേരി, പനങ്ങാട്, ഉണ്ണികുളം, കോട്ടൂർ, കൂരാച്ചുണ്ട്, പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. 
 
സ്കൂളിലെ കിണർ സൂപ്പർ ക്ലോറിനേഷൻ നടത്തി.
ആരോഗ്യവകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ച് കുട്ടികൾക്കും അധ്യാപകർക്കും ബോധവത്‌കരണ ക്ലാസെടുത്തു.

പ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചിത്വ പരിശോധനകൾക്കും ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ.കെ. സുരേഷ്, എരമംഗലം പി.എച്ച്‌.സി. മെഡിക്കൽ ഓഫീസർ ഡോ. ഹെലന, ഹെൽത്ത് സൂപ്പർവൈസർ ഹരീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. മുഹമ്മദ്, ജെ.എച്ച്.ഐ. കെ. ഷാജീവ് കുമാർ, സുധീർ കുമാർ എന്നിവർ നേതൃത്വം നൽകി.

സ്കൂളിലെ ശുചിത്യകാര്യങ്ങളിൽ കർശന നിരീക്ഷണം ഉണ്ടാകുമെന്നും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
 
രോഗബാധ വ്യാപിക്കുന്നത് തടയാൻ വിവിധ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post
3/TECH/col-right