യു.എ.ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 21 March 2019

യു.എ.ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

ദുബായ്: യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു. ഈ വർഷം സ്വകാര്യ മേഖലയിൽ മുപ്പതിനായിരം സ്വദേശികൾക്ക് ജോലി നൽകാൻ യു.എ.ഇ. സർക്കാർ പദ്ധതി തയ്യാറാക്കി.


പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നടപടികൾ. ഈ വർഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. 


നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു.

വ്യോമയാനം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്ങ്, ഇൻഷുറൻസ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികൾക്ക് ജോലി നൽകുന്നത്. 2031 ആകുമ്പോഴേക്കും യു.എ.ഇ.യുടെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു .


സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാല് പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ഇതുപ്രകാരമാണ് ഈ വർഷം മുപ്പതിനായിരം പേർക്ക് സ്വകാര്യ മേഖലയിൽ ജോലി നൽകുന്നത്. 


കഴിഞ്ഞ വർഷം സ്വദേശികൾക്കുവേണ്ടി 20,225 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 2017-ൽ ഇത് കേവലം 6,862 മാത്രമായിരുന്നു .

No comments:

Post a Comment

Post Bottom Ad

Nature