സ്കൂള്‍ വാര്‍ഷികവും, Dr മുഹമ്മദ് ജദീറിനെ ആദരിക്കലും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 21 March 2019

സ്കൂള്‍ വാര്‍ഷികവും, Dr മുഹമ്മദ് ജദീറിനെ ആദരിക്കലും

കൊടുവള്ളി: പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്കൂള്‍ വാര്‍ഷികവും  ഡല്‍ഹി ഓള്‍ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ നിന്നും 56 റാങ്ക് കരസ്ഥമാക്കി വിജയിച്ച Dr മുഹമ്മദ് ജദീറിനെ ആദരിക്കല്‍ ചടങ്ങും  വിപുലമായി നടത്തി.  

പിടി എ പ്രസിഡന്‍റ്  പി കെ അബ്ദുല്‍സലാമിന്‍റെ അദ്ധ്യക്ഷതയില്‍ വാഡ്മെമ്പര്‍  ജാഫര്‍ അഷ്റഫ് ഉദ്ഘാടനം ചെയ്തു. BPO മെഹറലി  ജദീറിന് ഉപഹാരം നല്‍കി ആദരിച്ചു.മാപ്പിളകലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ പക്കര്‍ പന്നൂര്‍  മുഖ്യ പ്രഭാഷണം നടത്തി.


 സത്താര്‍മാസ്റ്റര്‍ ,ജബ്ബാര്‍ഹാജി,വി പി അഷ്റഫ് , കെ ഉസൈന്‍മാസ്റ്റര്‍ , ,അബ്ദുറഹിമാന്‍ മാസ്റ്റര്‍ ,സുലൈമാന്‍ ഒതയോത്ത് ,സരിത ,ഒ ടി സലീന ,സൈതൂട്ടി കുനിയില്‍,റഹ്മത്ത്ബീവി ,സലീന വി,സഫീന ,അബ്ദുറഹിമാന്‍ ,ഇസ്മായില്‍ കൂരിക്കാട്ടില്‍ സതീഷ് കുമാര്‍ സംസാരിച്ചു.

നീന്തല്‍ പഠിച്ചവര്‍ക്കും ഓരോ ക്ളാസിലെയും എല്ലാ വിഷയങ്ങളിലെയും ടോപ്പ് സ്ക്കോറര്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  ഹെഡ്മിസ്ട്രസ് റുഖിയ്യ ടീച്ചര്‍ സ്വാഗതവും ഷംന ഇ  കെ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കുട്ടിളുടെ വിവിധതരം കലാ പരിപാടികള്‍ അരങ്ങേറി. 2018-19 അദ്യയനവര്‍ഷത്തെ എല്ലാ പരിപാടികളും വന്‍ വിജയമാക്കിയ എല്ലാ രക്ഷിതാക്കള്‍ക്കും മിലാനാ ഗോള്‍ഡ് നരിക്കുനി സ്പോണ്‍സര്‍ചെയ്ത സമ്മാനവിതരണം ജാഫര്‍ അണ്ടിക്കുണ്ടില്‍ നിര്‍വ്വഹിച്ചു.

No comments:

Post a Comment

Post Bottom Ad

Nature