Trending

വാർത്തകൾ ചുരുക്കത്തിൽ

വാഹന്‍ സോഫ്റ്റ്വെയര്‍: വാഹനം ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണം

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഇനി മുതല്‍ ഏകീകൃത സംവിധാനമായ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് മാറുന്നതിനാല്‍ നിലവില്‍ സ്മാര്‍ട്ട് മൂവില്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ ഒരാഴ്ചയ്ക്കുളളില്‍ അതത് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 


വാഹന്‍ സോഫ്റ്റ്വെയറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ  രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിംഗ് എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ വരും. വാഹന്‍ സോഫ്റ്റ്വെയറിലൂടെ താല്‍ക്കാലിക രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍ ബുക്കിംഗ് ചെയ്യണമെങ്കില്‍ വാഹന്‍ സോഫ്റ്റ്വെയറിലൂടെ മാത്രമേ സാധിക്കുകയുളളൂ.


തുല്യത കോഴ്സ്: അധ്യാപകരെ നിയമിക്കുന്നു

താമരശ്ശേരി: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സുലക്ഷ്യം സമ്പൂര്‍ണ തുല്യത തുടര്‍ പഠന പദ്ധതിയുടെ ഭാഗമായി അധ്യാപകരെ നിയമിക്കുന്നു. താമരശേരി, കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, കട്ടിപ്പാറ, ഓമശേരി ഗ്രാമപഞ്ചായത്തുകളിലെയും കൊടുവള്ളി നഗരസഭയിലെയും മുഴുവന്‍ വാര്‍ഡുകളിലും ആരംഭിക്കുന്ന ഏഴ്, പത്ത് തുല്യത കോഴ്‌സിന് ക്ലാസെടുക്കാനാണ് അധ്യാപകരെ ആവശ്യമുള്ളത്. 


ടി ടി സി, അല്ലെങ്കില്‍ ബി എഡ് ആണ് യോഗ്യത. വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. സാക്ഷരതാ മിഷന്‍ നല്‍കുന്ന ഹോണറേറിയം ലഭിക്കുന്നതാണ്. ബയോഡാറ്റ 22 ന് മുമ്പ് പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് ഓഫീസിലോ തുടര്‍ വിദ്യാകേന്ദ്രം പ്രേരക്മാരെയോ ഏല്‍പ്പിക്കണം. ഫോണ്‍: 9495647956, 9747504767.



സംരഭകത്വ വികസന സെമിനാര്‍

പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന സംരഭകത്വ വികസന സെമിനാര്‍ മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് പേരാമ്പ്ര കരിയര്‍ ഡെവലപ്പ്മെന്റ്  സെന്ററില്‍  നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് പ്രവേശനം. ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0496 2615500. 



ജി പി എസ് ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് മെഷീനുകള്‍ കൊണ്ടു പോകുന്ന 225 വാഹനങ്ങളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 23 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം.



സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി


കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി 13 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ക്കൗ​ണ്ടിം​ഗ് ടീം, ​ഫ്ലയിം​ഗ് സ്ക്വാ​ഡ്, ആ​ന്‍റി ഡി​ഫെ​യ്സ്മെ​ന്‍റ് സ്ക്വാ​ഡ് എന്നിവയിലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു. അ​സി. എ​ക്സ്പ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍ പി. ​അ​ബ്ദു​ള്‍ നാ​സ​ര്‍ ക്ലാ​സെ​ടു​ത്തു. 


തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​വും മ​ദ്യ​വു​മു​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധിക്കും. രേ​ഖ​യി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന പ​ത്ത് ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള പ​ണ​വും മ​റ്റ് വ​സ്തു​ക്ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും.ഇ​തി​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ക്വി​ക്ക് റെ​സ്പോ​ണ്‍​സ് ടീം ​എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കും.


ജി​ല്ല​ക​ളി​ലെ ഫ്ലയിം​ഗ് സ്ക്വാ​ഡും ജി​ല്ലാ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. ചെ​ക് പോ​സ്റ്റ്ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും.
സീ​നി​യ​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ പി.​കെ. രാ​ജ​ന്‍, അ​സി. എ​ക്സ്പ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍​മാ​രാ​യ കെ.​എം. മ​ധു​സൂ​ദ​ന​ന്‍, ടി.​പി. ബാ​ല​ച​ന്ദ്ര​ന്‍, പി.​വി. ദി​വാ​ക​ര​ന്‍, കെ. ​പ്ര​മോ​ദ​ന്‍, കെ. ​അ​നി​ല്‍ ച​ന്ദ്ര​ന്‍, സി. ​പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്‌ ക്ലാ​സെ​ടു​ത്തു.



തണലൊരുക്കാൻ ഈ കൈകൾ: നിർധന രോഗികൾ ഇനി താമസിക്കാൻ ഇടം തേടി അലയേണ്ടതില്ല.കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്ത് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കെയർ ഹോം. നിർമാണം പൂർത്തിയായി.
കോഴിക്കോട് ∙ മെഡിക്കൽ കോളജ് അങ്കണത്തിലെത്തുന്ന നിർധന രോഗികൾ ഇനി താമസിക്കാൻ ഇടം തേടി അലയേണ്ടതില്ല. കാൻസർ, വൃക്ക രോഗികൾക്ക് ആശ്വാസത്തിന്റെ തണൽവൃക്ഷമാവാൻ ഒരുങ്ങുകയാണ് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കെയർ ഹോം. കീമോ തെറപ്പി ചെയ്യുന്നവർക്കും വൃക്ക മാറ്റിവച്ചവർക്കും മെഡിക്കൽ കോളജിലെ ചികിത്സാ കാലയളവിൽ സൗജന്യമായി താമസിക്കാനും മികച്ച രോഗീപരിചരണം ഉറപ്പാക്കാനുമാണ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിനടുത്ത് കെയർ ഹോം പ്രവർത്തനം തുടങ്ങുന്നത്. മെഡിക്കൽ കോളജ് പരിസരത്തോട് ചേർന്നുള്ള ഏഴുനിലക്കെട്ടിടത്തിൽ വൃത്തിയുള്ളതും അണുവിമുക്തവുമായ പരിചരണമാണ് വാഗ്ദാനം ചെയ്യുന്നത്.


പൂർണമായും ശീതികരിച്ച കെട്ടിടത്തിൽ മൂന്നു നിലകളിലാണ് രോഗികൾക്ക് താമസിക്കാൻ ഇടം ഒരുക്കിയിരിക്കുന്നത്. ഒന്നാം നിലയിൽ രക്താർബുദത്തിനു ചികിത്സ തേടുന്ന കുട്ടികൾക്കായി മിനി പാർക്കും ലൈബ്രറിയും അടക്കമുള്ള ക്രമീകരണങ്ങളുണ്ട്. രണ്ടാം നിലയിൽ വൃക്ക മാറ്റിവച്ചവർക്കും മൂന്നാം നിലയിൽ കാൻസർ രോഗികൾക്കുമാണ് താമസ സൗകര്യം. കുട്ടികൾക്ക് മാത്രമായി ജനറൽ വാർഡുമുണ്ട്. നഴ്സിങ് റൂം, ഫാർമസി, കൗൺസലിങ്– സ്റ്റഡി റൂമുകൾ, ബയോഗ്യാസ് പ്ലാന്റ്, വാട്ടർ പ്യൂരിഫയർ തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ട്.


ആരോഗ്യ, സാമൂഹിക മേഖലയിൽ 25 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഹെൽപിങ് ഹാൻഡ്സ് മരുന്നു വിതരണം, ഭക്ഷണ വിതരണം, മെഡിക്കൽ ക്യാംപുകൾ, ആംബുലൻസ് സർവീസ്, വീട്–ശുചിമുറി നിർമാണം, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള ഉപകരണ വിതരണം എന്നിവയടക്കമുള്ള സേവനങ്ങൾ സൗജന്യമായാണ് നൽകി വരുന്നത്.


ബീച്ച് ആശുപത്രി, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, ചേവായൂർ ത്വക് രോഗാശുപത്രി എന്നിവിടങ്ങളിലും സന്നദ്ധ സേവന വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു കെയർ ഹോം പ്രോജക്ട് ഡയറക്ടർ കെ. അബ്ദുൽ ലത്തീഫ്, റഷീദ് തോട്ടത്തിൽ, പി.പി.സക്കീർ കോവൂർ എന്നിവർ പറഞ്ഞു. 31ന് മുഖ്യമന്ത്രി പിണറായി വിജയൻ കെയർ ഹോം നാടിനു സമർപ്പിക്കും.



വിവാഹത്തട്ടിപ്പ്: ശാലിനി വീണ്ടും അറസ്റ്റിൽ,  ഇത്തവണ മജിസ്ട്രേറ്റ് ആണെന്നു പറഞ്ഞ് വിവാഹം കഴിച്ചു

കായംകുളം ∙ സംസ്ഥാനത്തെ ഒട്ടേറെ വിവാഹത്തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടിവെട്ടുപാറ ദേശത്ത് കുളമ്പലത്ത് മണ്ണാറക്കൽ വീട്ടിൽ വി.ശാലിനിയെയാണ്(33) സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.


വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ പരിചയപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.ഈ വർഷം ആദ്യം മുതൽ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭർത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്.

എൽഎൽബി, എൽഎൽഎം ബിരുദങ്ങളുള്ള താൻ മലപ്പുറം മഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു എന്നും മജിസ്ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടർന്നു രാജി വച്ചെന്നും യുവാവിനോട് പറഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ കൈയ്യിൽ നിന്നു 3 പവന്റെ സ്വർണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വർണ മാല നൽകി വിശ്വാസം ‍നേടി.തുടർന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു.



ഒരുമിച്ചു താമസിച്ചു വന്ന ഈ കാലയളവിൽ 6 പവന്റെ സ്വർണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി. ഇരുവരും കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സുധീഷിന്റെ കൂട്ടുകാർ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇവർ സുധീഷിനെ വിവരം ധരിപ്പിക്കുകയും മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് യുവാവ്, സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു.


 സംശയം തോന്നിയ ശാലിനി ഈ സമയം രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് യുവതിയെ കയ്യോടെ പിടികൂടി. സമാനമായതും അല്ലാത്തതുമായ നിരവധി കേസുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശാലിനിക്ക് എതിരേയുണ്ടെന്ന് പൊലീസ് പറഞ്ഞു.




ജ്യൂ​സ് ക​ട​ക​ളി​ലെ പാനീയങ്ങള്‍ നിരീക്ഷിക്കുമെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: വേ​ന​ല്‍​ചൂ​ടി​ല്‍ ചു​ട്ടു​പൊ​ള്ളു​ന്ന ശ​രീ​ര​ത്തി​നും മ​ന​സി​നും കു​ളി​ര്‍​മ​യേ​കാ​ന്‍ ശീ​ത​ള​പാ​നീ​യം കു​ടി​ക്കു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക.
പ​ഴ​കി​യ​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യി ജ്യൂ​സു​ക​ളും പാ​നീ​യ​ങ്ങ​ളു​മാ​ണ് മി​ക്ക​പ്പോ​ഴും മു​ന്നി​ലെ​ത്തു​ന്ന​ത്. 


ചൂ​ടി​ന് താ​ത്കാ​ലി​ക​മാ​യി ശ​മ​ന​മാ​കു​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലുള്ള പാ​നീ​യ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന് ഏ​റെ ദോ​ഷ​ക​ര​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ് രം​ഗ​ത്തെ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.
 

ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ജ്യൂ​സ് ക​ട​ക​ളി​ല്‍ അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു.​ 

ചീ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ പ​ഴ​വ​ര്‍​ഗങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ സ​ര്‍​ബ​ത്ത് ഉ​ണ്ടാ​ക്കു​ക, മി​ല്‍​ക്ക് ഷേ​ക്കു​ക​ളി​ല്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തും പ​ഴ​കി​യ​തു​മാ​യ പാ​ല്‍ ഉ​പ​യോ​ഗി​ക്കു​ക, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഐ​സ് ചേ​ര്‍​ക്കു​ക, സ​ര്‍​ബ​ത്തു​ക​ളി​ല്‍ തി​ള​പ്പി​ക്കാ​ത്ത പാ​ല്‍ ചേ​ര്‍​ക്കു​ക, നി​രോ​ധി​ത ഇ​ന​ത്തി​ല്‍​പ്പെ​ട്ട മാ​ര​ക രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യ ക​ള​ര്‍ ദ്രാ​വ​ക​ങ്ങ​ള്‍ ചേ​ര്‍​ക്കു​ക, മ​ലി​ന​ജ​ലം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തും വൃ​ത്തി​ഹീ​ന​മാ​യ​തു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ക, അ​ശു​ദ്ധ​മാ​യ ജ​ലം ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ക​ണ്ടാ​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​‍ സ്വീ​ക​രി​ക്കു​ം.
ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യോ ആ​രോ​ഗ്യ​വ​കു​പ്പി​നെ​യോ അ​റി​യി​ക്കാ​ം. 


ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​നാ​രോ​ഗ്യ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശീ​ത​ള പാ​നീ​യ സ്റ്റാ​ളു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ഴി​യു​ന്ന​തും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.



​🗓                21-03-2019                 🗓
​​💰    ഇന്നത്തെ വില നിലവാരം    💰​​
_____________
💵കറൻസി വിനിമയ നിരക്കുകൾ
_____________
1.🇸🇦സൗദി റിയാൽ               : 18.27
2.🇦🇪യു.എ.ഇ ദിർഹം            : 18.66
3.🇶🇦ഖത്തർ റിയാൽ            : 18.82
4.🇴🇲ഒമാൻ റിയാൽ              : 177.99
5.🇧🇭ബഹ്‌റൈൻ ദിനാർ      : 181.78
6.🇰🇼കുവൈറ്റ് ദിനാർ           : 225.9
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 16.87
8.🇪🇺യൂറോ                              : 78.30
9.🇺🇸അമേരിക്കൻ ഡോളർ : 68.54
_________
സ്വർണ്ണം ഒരു പവൻ    : 23,920 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2990 രൂപ

വെള്ളി ഒരു കിലോ     :40,800 രൂപ
വെള്ളി ഒരു ഗ്രാം          :40.80 രൂപ
_____________
⛽പെട്രോൾ & ഡീസൽ വില - HP
_____________
1.🌊കോഴിക്കോട്
പെട്രോൾ: 74.78       ഡീസൽ: 70.59

2.🛫മലപ്പുറം
പെട്രോൾ: 75.12       ഡീസൽ: 70.90

3.🌾പാലക്കാട്
പെട്രോൾ: 75.47       ഡീസൽ: 71.21

4.🎇തൃശൂർ
പെട്രോൾ: 75.03       ഡീസൽ: 70.79
Previous Post Next Post
3/TECH/col-right