Trending

വ​ഴി​യോ​ര​ങ്ങ​ളി​ല്‍ നിന്ന് തേ​ന്‍ വാ​ങ്ങ​രു​ത്:ഭക്ഷ്യ സുരക്ഷാ വകുപ്പ്

ക​ല്‍​പ്പ​റ്റ: വ​ഴി​യോ​ര​ങ്ങ​ളി​ലും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന തേ​ന്‍ ഒ​രു കാ​ര​ണ​വ​ശാ​ലും വാ​ങ്ങ​രു​തെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

പാ​യ്ക്ക് ചെ​യ്ത തേ​നാ​ണെ​ങ്കി​ല്‍ പാ​യ്ക്ക​റ്റ്/​ബോ​ട്ടി​ലി​ന് പു​റ​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷാ ലേ​ബ​ല്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച​വ മാ​ത്ര​മേ വാ​ങ്ങാ​വൂ. തേ​ന്‍ വാ​ങ്ങു​ന്ന​തി​ന് ബി​ല്ല് ചോ​ദി​ച്ച്‌ വാ​ങ്ങ​ണം.



വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് മാ​ത്ര​ം തേ​ന്‍ വാ​ങ്ങുക. തേ​നി​നെ​ക്കു​റി​ച്ച്‌ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ അ​റി​യി​ക്കേ​ണ്ട​താ​ണ്.ജി​ല്ല​യി​ലെ പ​ല​ഭാ​ഗ​ത്തും വ​യ​നാ​ട​ന്‍ തേ​ന്‍ നെ​ല്ലി​ക്ക എ​ന്ന പേ​രി​ല്‍ പ​ഞ്ച​സാ​ര ലാ​യി​നി​യി​ലി​ട്ട നെ​ല്ലി​ക്ക വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ല്‍ നി​ന്നും വ​രു​ന്ന ഇ​ത്ത​രം നെ​ല്ലി​ക്ക പ​ഞ്ച​സാ​ര ലാ​യി​നി​യി​ല്‍ പ്രി​സ​ര്‍​വ് ചെ​യ്ത​താ​ണ്.ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍ അ​ത്ത​രം പ​ര​സ്യ​ങ്ങ​ളും ലേ​ബ​ലും മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി
Previous Post Next Post
3/TECH/col-right