Trending

അര കിന്റലിൽ അധികം കഞ്ചാവ് പിടികൂടി, രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

അടിവാരം: അര ക്വിന്റലില്‍ ഏറെ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി പട്ടം മാവട്ടി ഷാജി, രാജാക്കാട് പാറത്താനത്ത് സുനില്‍ എന്നിവരാണ് പിടിയിലായത്. 


റൂറല്‍ എസ് പി. യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉച്ചയോടെ അടിവാരം എലിക്കാട് പാലത്തിന് സമീപത്തു വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 14 എച്ച് 3001 നമ്പര്‍ കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് അര ക്വിന്റലില്‍ ഏറെ കഞ്ചാവ് കണ്ടെത്തിയത്.


ഇവര്‍ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് കഞ്ചാവെന്നും വര്‍ഷങ്ങളായി മൊത്ത കച്ചവടം നടത്തുന്നവരാണ് ഇവരെന്നും പൊലിസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. 15 കിലോ കഞ്ചാവുമായി കോഴിക്കോട്ട് ഒരാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.  



Previous Post Next Post
3/TECH/col-right