Trending

ഹെൽത്ത് കെയർ ഫൗണ്ടേഷൻ അംഗം അനീസ് കോളിക്കൽ ആംസ്റ്റർഡാമിലേക്ക്

പൂനൂര്‍: ഹെൽത്ത് കെയർ ഫൗണ്ടേഷൻ അംഗം അനീസ് കോളിക്കൽ നെതർലാൻറസിന്റെ തലസ്ഥാന നഗരിയായ ആംസ്റ്റർ ഡാമിലേക്ക് . ആംസ്റ്റർഡാമിൽ നടക്കുന്ന നാലാമത് ലീഡർഷിപ്പ് കോൺഫ്രൻസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അനീസ് ആംസ്റ്റർഡാമിലേക്ക് പോകുന്നത്. 





2019 മാർച്ച് 25, 26 തിയ്യതികളിലാണ് ആഗോള കോൺഫ്രൻസ് നടക്കുന്നത്. കോഴിക്കോട് മലബാർ ഗോൾഡ് ആന്റ് ഡയമണ്ടിന്റെ ഐ ടി വിഭാഗം സഹ മേധാവിയാണ് അനീസ് കോളിക്കൽ. 


ആംസ്റ്റർ ഡാം , ഹോളണ്ട് എന്നിവിടങ്ങളിലുള്ള സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തുമെന്നും അനീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right