Trending

One Lom One School പദ്ധതി എളേറ്റിൽ ജി. എം.യു. പി സ്കൂളിൽ ആരംഭിച്ചു.

എളേറ്റിൽ: പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ജെസിഐ എളേറ്റിൽ നടപ്പാക്കുന്ന One Lom One School പദ്ധതി എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ ആരംഭിച്ചു . 


വിവിധങ്ങളായ വിദ്യാർത്ഥി പരിശീലനങ്ങൾ, അധ്യാപകർക്കും രക്ഷിതയ്ക്കാൾക്കുമുള്ള വർക് ഷോപ്പുകൾ തുടങ്ങി സ്കൂളിന്റെ ശാക്തീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് എന്നു ജെസിഐ എളേറ്റിൽ പ്രസിഡന്റ് ഷഫീഖ് കത്തറമ്മൽ പറഞ്ഞു.

പ്രോജക്ട് ഡയറക്ടർ അബ്ദുൽ സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷഫീഖ് കത്തറമ്മൽ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. 


ഹെഡ്മാസ്റ്റർ ഷുക്കൂർ മാസ്റ്റർ മുഖ്യാതിഥിയായി.വാർഡ് മെമ്പർമാരായ ആഷിഖ് റഹ്മാൻ, റജ്ന കുറുക്കാംപൊയിൽ എന്നിവർ ആശംസകൾ നേർന്നു. എം.എ.റാഫി ചടങ്ങിന് നന്ദി പറഞ്ഞു.

Previous Post Next Post
3/TECH/col-right