Trending

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ജില്ലയിൽ കേന്ദ്രം അനുവധിക്കണം :കെ.എസ്.ടി.യു

മലപ്പുറം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും വകുപ്പ് തല പരീക്ഷക്ക് മലപ്പുറം ജില്ലയിൽ പരീക്ഷാകേന്ദ്രം  അനുവധിക്കണമെന്ന് കെ.എസ്.ടി.യു മലപ്പുറം വിദ്യാഭാസ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.


എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന വകുപ്പ് തല പരീക്ഷ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതോടു കൂടി സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് അനുവധിക്കപ്പെട്ടിട്ടുള്ളത്. ഉദ്യോഗ സ്ഥാന കയറ്റത്തിനും മറ്റും നിർബന്ധമായും എഴുതേണ്ട ഈ പരീക്ഷകൾക്ക് ജില്ലക്ക് കേന്ദ്രം നിഷേധിച്ചത് ജീവനക്കാരെയും അധ്യാപകരെയും ഏറെ പ്രയാസത്തിലാക്കിയിരിക്കുകയാണ്.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര ശ്രദ്ധ ചെലുത്തി ജില്ലക്ക് പരീക്ഷാകേന്ദ്രം ഉടൻ അനുവധിക്കാനാവശ്യമായ നടപടികളെടുക്കണമെന്നും യോഗം ആവശ്യപെട്ടു.

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകൾ വഴിയരികിൽ ഉപേക്ഷിച്ച വിദ്യഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരെ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് പുൽപാടൻ വീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.മുഹമ്മദ് സലീം, ട്രഷറർ കുഞ്ഞിമുഹമ്മദ് നീറാട്, ഭാരവാഹികളായ പി.ടി അഹമ്മദ് റാഫി, ഷബീർ പുള്ളിയിൽ, അബു ഹാമിദ് എൻ.ഇ, അലവിക്കുട്ടി കെ.ടി, എ.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right